പ്രതിപക്ഷം വികസനപദ്ധതികളെ എതിര്‍ക്കുന്നവർ; ഒയാസിസിന് അനുമതി നല്‍കിയത് എല്ലാ ചട്ടങ്ങളും പാലിച്ച്: എം.ബി. രാജേഷ്

തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് മദ്യനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ അനുമതി നല്‍കിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്നവരാണ് പ്രതിപക്ഷമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ ഏത് കാര്യത്തിലാണ് പ്രതിപക്ഷം ആശങ്ക ഉണ്ടാക്കാത്തതെന്നും എം.ബി. രാജേഷ് ചോദിച്ചു. എതിര്‍ക്കാന്‍ മാത്രമാണ് പ്രതിപക്ഷത്തിന് അറിയുള്ളുവെന്നും മന്ത്രി പറഞ്ഞു. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കെ റെയില്‍, […]

Source link