മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഹൈക്കോടതി

മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഹൈക്കോടതി

മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്ക് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

ഹരജിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന് ഹൈക്കോടതി നോട്ടീസ് നല്‍കി. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളുമില്ലാതെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെതിരായാണ് ഡോക്ടര്‍മാര്‍ ഹരജി നല്‍കിയത്.

Content Highlight: High Court temporarily halts night-time post-mortem in Mancheri Medical College

 




Source link