കേരളത്തിലേയ്ക്ക് ബംഗ്ലാദേശികളുടെ ഒഴുക്ക്; രേഖകളില്ലാത്ത മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി


കൊച്ചി: എറണാകുളം എരൂരില്‍ വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ട് എത്ര നാളായെന്ന് അറിവായിട്ടില്ല. ആക്രി പെറുക്കി നടക്കുന്ന ഇവര്‍ കഴിഞ്ഞ നവംബറിലാണ് എരൂരില്‍ എത്തിയത്. ഇവരില്‍ നിന്നും ചില പുസ്തകങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് പറയുന്നു.ഇതില്‍ സ്ത്രീയും ഒരു പുരുഷനും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് പറയുന്നു. മൂന്നുപേരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.

ഇവരുടെ പക്കല്‍ നിന്ന് യാത്രാരേഖകളും ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്.പക്ഷേ ഇന്ത്യയില്‍ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ മതിയായ രേഖകള്‍ ഇവരുടെ കയ്യില്‍ ഇല്ലായിരുന്നു.

ഇന്നലെ അങ്കമാലിയില്‍ നിന്നും മറ്റൊരു ബംഗ്ലാദേശിയെയും പിടികൂടിയിരുന്നു. ഇതുവരെ ജില്ലയില്‍ രണ്ടു ദിവസത്തിനകം പിടിയിലായ ആളുകളുടെ എണ്ണം അഞ്ചായിട്ടുണ്ട്. 15 ബംഗ്ലാദേശികളെയാണ് രണ്ട് വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ നിന്ന് മാത്രം പിടികൂടിയിരിക്കുന്നത്. ഇരുപതിലധികം പേര്‍ കൊച്ചി സിറ്റിയില്‍ ഉണ്ട് എന്നുള്ളതാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.