തുര്‍ക്കിയില്‍ തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു
അങ്കാറ: തുര്‍ക്കിയില്‍ തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ റിസോര്‍ട്ടിലാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായും 51 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോലു മലനിരകളിലെ 12 നിലയുള്ള ഗ്രാന്‍ഡ് കാര്‍ട്ടല്‍ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ് ബൊലു പ്രവിശ്യയെന്നും കാര്‍ട്ടാല്‍കായ റിസോര്‍ട്ടിലെ ഗ്രാന്‍ഡ് കാര്‍ട്ടാല്‍ ഹോട്ടലിലാണ് അപകടമുണ്ടായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂള്‍ അവധിക്കാലമായതിനാല്‍ മേഖലയിലെ ഹോട്ടലുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlight: 66 people were killed in a fire in Turkey