ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ഒരുക്കി; ജയില്‍ സൂപ്രണ്ടിനും ഡി.ഐ.ജിക്കും സസ്‌പെന്‍ഷന്‍

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ഒരുക്കി; ജയില്‍ സൂപ്രണ്ടിനും ഡി.ഐ.ജിക്കും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍. മധ്യമേഖല ഡി.ഐ.ജി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി.

ജയില്‍ വകുപ്പ് തല അന്വേഷണത്തില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജി നടത്തിയ അന്വേഷണത്തിലാണ് ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയതായി കണ്ടെത്തുകയായിരുന്നു.

ബോബി ചെമ്മണ്ണൂര്‍ ജയിലിലായിരിക്കുന്ന സമയത്ത് മധ്യമേഖല ഡി.ഐ.ജി ബോബി ചെമ്മണ്ണൂരിന്റെ മറ്റൊരു കാറില്‍ ജയിലിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ പരിചയക്കാരെ വിസിറ്റേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതെ ജയില്‍ സൂപ്രണ്ടിന്റെ റൂമിലിരുന്ന് ബോബി ചെമ്മണ്ണൂരുമൊത്ത് രണ്ട് മണിക്കൂറോളം സംസാരിച്ചുവെന്നും ജയില്‍ സുപ്രണ്ടിന്റെ ടോയിലറ്റടക്കം ബോബി ചെമ്മണ്ണൂരിന് നല്‍കിയെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Updating…

Content Highlight: Bobby arranged help for Chemmannur; Jail Superintendent and DIG suspended




Source link