31
January, 2025

A News 365Times Venture

31
Friday
January, 2025

A News 365Times Venture

ഉമർ ഖാലിദിനെയും സി.എ.എ വിരുദ്ധ പ്രവർത്തകരെയും വിട്ടയക്കുക; പ്രസ്താവനയിൽ ഒപ്പിട്ട് 160 അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, ചലച്ചിത്ര പ്രവർത്തകർ

Date:



national news


ഉമർ ഖാലിദിനെയും സി.എ.എ വിരുദ്ധ പ്രവർത്തകരെയും വിട്ടയക്കുക; പ്രസ്താവനയിൽ ഒപ്പിട്ട് 160 അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, ചലച്ചിത്ര പ്രവർത്തകർ

ന്യൂദൽഹി: ഉമർ ഖാലിദിനെയും സി.എ.എ വിരുദ്ധ പ്രവർത്തകരെയും വിട്ടയക്കാനാവിശ്യപ്പെട്ട് അമിതാവ് ഘോഷ്, നസറുദ്ദീൻ ഷാ, റൊമില ഥാപ്പർ, ജയതി ഘോഷ്, ഹർഷ് മന്ദർ, ക്രിസ്റ്റഫ് ജാഫ്രലോട്ട് എന്നിവരുൾപ്പെടെ 160 അക്കാദമിക് വിദഗ്ധരും സിനിമാ നിർമാതാക്കളും അഭിനേതാക്കളും ആക്ടിവിസ്റ്റുകളും പ്രസ്താവനയിൽ ഒപ്പിട്ടു .

2025 ജനുവരി 30 ഓടെ ഖാലിദ് 1600 ദിവസം ജയിലിൽ തികച്ചിരിക്കുകയാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ‘താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ, ഈ വിഷയത്തെക്കുറിച്ച് അറിയാത്തവരല്ല. അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ‘ പ്രസ്താവനയിൽ പറയുന്നു.

‘ഉമറിനെപ്പോലെ മിടുക്കനും അനുകമ്പയും ഉള്ള ഒരു യുവാവ് എങ്ങനെയാണ് ഭരണകൂടത്തിന്റെ ക്രൂരതക്ക് ഇരയായത് എന്നത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു. അദ്ദേഹം ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്താൽ ആവർത്തിച്ച് ടാർഗെറ്റ് ചെയ്യപ്പെടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു.

ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി വാദിക്കുന്ന വാചാലമായ പ്രസംഗങ്ങൾക്ക് പേരുകേട്ട ഖാലിദിന്റെ പ്രസംഗങ്ങൾ വളച്ചൊടിച്ച് തെറ്റായി ആരോപിക്കപ്പെട്ടു.

സി.എ.എ വിരുദ്ധ പ്രതിഷേധത്തിന് ശേഷം മറ്റ് പ്രവർത്തകരായ ഗുലിഫ്ഷ ഫാത്തിമ, ഷർജീൽ ഇമാം, ഖാലിദ് സൈഫി, മീരൻ ഹൈദർ, അത്തർ ഖാൻ, ഷിഫ ഉർ റഹ്മാൻ എന്നിവരെയും ഭരണകൂടം ടാർഗെറ്റ് ചെയ്തു. ആവർത്തിച്ചുള്ള ജാമ്യം നിഷേധിക്കലും വിചാരണ കൂടാതെ നീണ്ടുനിൽക്കുന്ന തടവും ഖാലിദിൻ്റെയും മറ്റുള്ളവരുടെയും കേസിലെ ഏറ്റവും വിഷമകരമായ വശങ്ങളിലൊന്നാണ്. ഉമറും മറ്റ് പൗരത്വ പ്രവർത്തകരും സ്വതന്ത്രരായിരിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യു.എ.പി.എ) ഒരു വിചാരണയും കൂടാതെ, കുറ്റം തെളിയിക്കപ്പെടാതെ, നീണ്ട കാലം വ്യക്തികളെ തടങ്കലിൽ വെക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്നു ,’ പ്രസ്താവനയിൽ പറയുന്നു.

 

Content Highlight: Release Umar Khalid, Anti-CAA Activists’: 160 Academics, Activists, Filmmakers Sign Letter




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related