17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ബീഹാറിൽ പാലങ്ങൾ തകർന്ന സംഭവം; സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ പുനർനിയമിച്ചതിന് ബിഹാർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

Date:



national news


ബീഹാറിൽ പാലങ്ങൾ തകർന്ന സംഭവം; സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ പുനർനിയമിച്ചതിന് ബിഹാർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

പാട്ന: ബീഹാറിലെ പാലം തകർച്ച പരമ്പരക്ക് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ പുനർനിയമിച്ചതിന് ബീഹാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

സമീപ മാസങ്ങളിലും ബീഹാറിൽ പാലം തകർന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അഭിഭാഷകനായ ബ്രജേഷ് സിങായിരുന്നു ഹരജി സമർപ്പിച്ചത്. ബീഹാറിലെ പാലങ്ങളുടെ സുരക്ഷയെക്കുറിച്ച് ഹരജിക്കാരൻ ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിനെ വിമർശിച്ചത്. പിന്നാലെ കേസ് പാട്ന ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

‘പാലം തകർന്ന സംഭവത്തിന് ശേഷം ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പക്ഷേ സംഭവത്തെക്കുറിച്ചുള്ള കോലാഹലം ശമിച്ചതിനുശേഷം അവരെ തിരികെ കൊണ്ടുവന്നു,’ ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാന സർക്കാരിന്റെ എതിർ സത്യവാങ്മൂലത്തിൽ പദ്ധതികളുടെയും നയങ്ങളുടെയും ഒരു നീണ്ട പട്ടികയുണ്ടെന്നും എന്നാൽ പാലങ്ങൾ തകർന്നത്തിന്റെ ഒരു കാരണവും അതിൽ പറയുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.

ബീഹാറിലെ പാലങ്ങളുടെ ഘടനാപരവും സുരക്ഷാപരവുമായ ഓഡിറ്റുകൾ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് പാട്ന ഹൈക്കോടതി പ്രതിമാസം നിരീക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് ബെഞ്ച് പൊതുതാത്പര്യ ഹരജി പാട്ന ഹൈക്കോടതിക്ക് കൈമാറി.

ഒപ്പം ഹരജിക്കാരനോടും, സംസ്ഥാന അധികാരികളോടും, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോടും (NHAI) മെയ് 14ന് ഹൈക്കോടതിയിൽ ഹാജരാകാൻ ബെഞ്ച് ആവശ്യപ്പെട്ടു. വാദം കേൾക്കുന്ന തീയതി അന്ന് നിശ്ചയിക്കും.

അതേസമയം സംസ്ഥാനത്തെ പതിനായിരത്തോളം പാലങ്ങൾ പരിശോധിച്ചതായി സംസ്ഥാന സർക്കാർ ഒരു ഹ്രസ്വ ഹിയറിങ്ങിൽ അറിയിച്ചു. കഴിഞ്ഞ വർഷം നവംബർ 18ന്, ഈ വിഷയത്തിൽ പൊതുതാത്പര്യ ഹരജിയിൽ മറുപടി സമർപ്പിക്കാൻ ബിഹാർ സർക്കാരിനോടും മറ്റുള്ളവരോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ പാലങ്ങളുടെ ജീർണാവസ്ഥ ഉയർത്തിക്കാട്ടുന്നതിനായി വിവിധ വാർത്താ റിപ്പോർട്ടുകളും അധിക രേഖകളും ഹാജരാക്കാൻ അനുമതി തേടി ഹരജിക്കാരൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

2024 ജൂലൈ 29ന് കോടതി ബീഹാർ സർക്കാരിൽ നിന്നും എൻ .എച്ച് .എ.ഐ ഉൾപ്പെടെയുള്ളവരിൽ നിന്നും ഹരജിയിൽ മറുപടി തേടി.
പാലങ്ങളുടെ ബലം പരിശോധിക്കാൻ ഓഡിറ്റിന് നിർദേശം നൽകണമെന്നും അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബലപ്പെടുത്തുകയോ പൊളിക്കുകയോ ചെയ്യേണ്ട പാലങ്ങൾ കണ്ടെത്താൻ ഒരു വിദഗ്ദ്ധ പാനൽ രൂപീകരിക്കണമെന്നും പൊതുതാത്പര്യ ഹരജി ആവശ്യപ്പെടുന്നനുണ്ട്.

സംസ്ഥാനത്തിനും എൻ.എച്ച്.എ.ഐക്കും പുറമേ, റോഡ് നിർമാണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി, ബിഹാർ രാജ്യ പുൽ നിർമ്മൻ നിഗം ​​ലിമിറ്റഡ് ചെയർപേഴ്‌സൺ, ഗ്രാമീണ പ്രവൃത്തി വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കും കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ബീഹാറിലെ സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലായി കഴിഞ്ഞ വർഷം മെയ് മുതൽ ജൂലൈ വരെ പത്തിലധികം പാലം തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Content Highlight: Supreme Court pulls up Bihar govt for reinstating officers suspended in bridge collapse cases




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related