കോഴിക്കോട്: ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതിന് പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. അരയിടത്തുപാലത്തെ ഗോകുലം ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗോകുലം ഗോപാലനോട് ഇ.ഡി ചോദിച്ച് അറിയുന്നതെന്നാണ് സൂചന. വിദേശ നിക്ഷേപം എന്തിനാണ് സ്വീകരിച്ചത്, ഏത് ഘട്ടത്തിലാണ് ഇത്തരമൊരു നിക്ഷേപം സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹത്തോട് ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. Content Highlight: ED questions Gokulam Gopalan
Source link
പിടിവിടാതെ ഇ.ഡി; ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു
Date: