കഫിയ ധരിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍; സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം
മധുര: സി.പി.ഐ.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.ഐ.എം ദേശീയ കമ്മിറ്റി അംഗങ്ങളും മറ്റ് നേതാക്കളും കഫിയ ധരിച്ചാണ് ഫലസ്തീന് ഐക്യദാര്‍ഡ്യം അറിയിച്ചത്.
‘കര മുതല്‍ കടല്‍ വരെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം മുഴക്കി ഗസക്കെതിരായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി. ഫലസ്തീനികള്‍ക്കെതിരായ തുടര്‍ച്ചയായ അതിക്രമങ്ങളില്‍ അപലപിക്കുന്നുവെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം.എ. ബേബി പറഞ്ഞു.
ഫലസ്തീന്‍ ജനത സ്വതന്ത്രമാകണമെന്നും അന്തസോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കി.

2023 ഒക്ടോബര്‍ ഏഴ് മുതലാണ് ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധം ആരംഭിക്കുന്നത്. ഈ ഘട്ടം മുതല്‍ക്കേ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലുടനീളം സിപി.ഐ.എം പ്രതിഷേധ റാലികളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇസ്രഈലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഈ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാര്‍ നെതന്യാഹുവില്‍ സമ്മര്‍ദം ചെലുത്തണമെന്നും സി.പി.ഐ.എം ഒന്നിലധികം തവണ ആവശ്യപ്പെട്ടിരുന്നു.
Content Highlight: pinarayi vijayan and others wear keffiyeh; Solidarity with Palestinian people at CPIM party congress




