13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

റുവാണ്ട വംശഹത്യാ സമ്മേളനത്തില്‍ നിന്ന് ഇസ്രഈല്‍ അംബാസിഡറെ ഗെറ്റ് ഔട്ട് അടിച്ച് എത്യോപ്യ

Date:



World News


റുവാണ്ട വംശഹത്യാ സമ്മേളനത്തില്‍ നിന്ന് ഇസ്രഈല്‍ അംബാസിഡറെ ‘ഗെറ്റ് ഔട്ട്’ അടിച്ച് എത്യോപ്യ

ആഡിസ് അബാബ: റുവാണ്ടന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തില്‍ നിന്ന് ഇസ്രഈല്‍ അംബാസിഡറെ പുറത്താക്കി എത്യോപ്യ. അവ്രഹാം നെഗ്യൂസിനെയാണ് പുറത്താക്കിയത്.

തിങ്കളാഴ്ച ആഫ്രിക്കന്‍ യൂണിയന്റെ നേതൃത്വത്തില്‍ എത്യോപ്യയുടെ തലസ്ഥാന നഗരമായ ആഡിസ് അബാബയില്‍ നടന്ന സമ്മേളനത്തിനിടെയാണ് സംഭവം.

റുവാണ്ടയിലെ ടുട്‌സി വംശഹത്യയുടെ ഇരകളെ അനുസ്മരിക്കുന്ന പരിപാടിയില്‍ നിന്നാണ് അവ്രഹാമിനെ പുറത്താക്കിയത്. ഇസ്രഈല്‍ പ്രതിനിധി പങ്കെടുക്കുന്ന സമ്മേളനത്തില്‍ മറ്റു അംഗരാജ്യങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് അവ്രഹാമിനെതിരെ എത്യോപ്യ നടപടിയെടുത്തത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടിയുടെ മുന്‍ നിയമസഭാംഗമായ അവ്രഹാം 2024 ഓഗസ്റ്റ് മുതല്‍ എത്യോപ്യയിലെ അംബാസിഡറാണ്.

അതേസമയം ഇസ്രഈല്‍ അംബാസിഡറെ പുറത്താക്കിയ തീരുമാനത്തെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ധീരമായ നിലപാടെന്ന് വിശേഷിപ്പിച്ചു. വംശഹത്യയെ സംബന്ധിച്ച ഒരു സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയച്ചതിലൂടെ ഇസ്രഈലിന്റെ ധിക്കാരം അഭൂതപൂര്‍വമായ തലത്തിലെത്തിയിരിക്കുന്നുവെന്നും ഹമാസ് പറഞ്ഞു.

അവ്രഹാമിനെതിരായ നടപടിക്ക് മുമ്പ് 2023 ഫെബ്രുവരിയില്‍ അഡിസ് അബാബയില്‍ നടന്ന 36-ാമത് ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ നിന്ന് ഒരു ഇസ്രഈലി നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു.

2023 ഒക്ടോബര്‍ ഏഴിനാണ് ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചത്. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടന്നാണ് ഗസക്കെതിരായ നടപടി നെതന്യാഹു സര്‍ക്കാര്‍ ശക്തമാക്കിയത്.

തുടര്‍ന്ന് 2023ല്‍ തന്നെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ആഫ്രിക്കന്‍ രാജ്യമായ സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

പിന്നീട് നിരവധി രാജ്യങ്ങളാണ് ഈ കേസില്‍ ഇസ്രഈലിനെതിരെ കക്ഷി ചേര്‍ന്നത്.

പ്രസ്തുത കേസില്‍ നെതന്യാഹുവിനും ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 18ന് ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 1,400ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 3,400ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2023 മുതലുള്ള ആക്രമണങ്ങളില്‍ 50,700ലധികം ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Israeli ambassador to Ethiopia expelled from Rwanda genocide conference




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related