18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

നാടുകടത്തൽ ഉത്തരവിന് ശേഷവും രാജ്യം വിടാത്ത കുടിയേറ്റക്കാർക്ക് പ്രതിദിനം 998 ഡോളർ പിഴ ചുമത്താൻ ഒരുങ്ങി ട്രംപ്

Date:

നാടുകടത്തൽ ഉത്തരവിന് ശേഷവും രാജ്യം വിടാത്ത കുടിയേറ്റക്കാർക്ക് പ്രതിദിനം 998 ഡോളർ പിഴ ചുമത്താൻ ഒരുങ്ങി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് പുറത്തുപോകാൻ ഉത്തരവിട്ടതിന് ശേഷവും അവിടെ തന്നെ തുടരുന്ന കുടിയേറ്റക്കാർക്ക് പിഴ ചുമത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഒരു ദിവസം 998 ഡോളർ വരെ പിഴ ചുമത്താനും പണം നൽകിയില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്.

1996ലെ നിയമത്തിലാണ് പിഴയെക്കുറിച്ച് പറയുന്നത്. 2018ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. അഞ്ച് വർഷം വരെ മുൻകാല പ്രാബല്യത്തോടെ പിഴകൾ പ്രയോഗിക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരിക്കുകയാണ്. ഇത് ഒരു മില്യൺ ഡോളറിൽ കൂടുതൽ പിഴയ്ക്ക് കാരണമാകുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

റോയിട്ടേഴ്‌സ് അവലോകനം ചെയ്ത ഇമെയിലുകളിലാണ് പിഴയെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്. ഇമെയിലുകൾ കാണിക്കുന്നത്, കുടിയേറ്റക്കാർ പിഴ അടച്ചില്ലെങ്കിൽ കുടിയേറ്റക്കാരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനും വിൽക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ടെന്നാണ്.

ഇമിഗ്രേഷൻ ജഡ്ജിമാർ അന്തിമ നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചാൽ ഏകദേശം 1.4 ദശലക്ഷം ആളുകൾക്ക് പിഴ ലഭിക്കാൻ സാധ്യതയുണ്ട്. പിഴകൾ, സ്വത്ത് കണ്ടുകെട്ടൽ, കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിൽപ്പന എന്നിവ കൈകാര്യം ചെയ്യാൻ വൈറ്റ് ഹൗസ്, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനെ (സി.ബി.പി) നിർബന്ധിക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് പരിശോധിച്ച ഇമെയിലുകൾ വെളിപ്പെടുത്തുന്നു.

ട്രംപിന്റെ ആദ്യ ടേമിൽ 1996 ലെ നിയമം ഉപയോഗിച്ച് നിരവധി കുടിയേറ്റക്കാർക്കെതിരെ ലക്ഷക്കണക്കിന് ഡോളർ പിഴ ചുമത്തിയിരുന്നു.
എന്നാൽ പിന്നീടത് പിൻവലിക്കുകയായിരുന്നു. എങ്കിലും നാല് പേർക്ക് 60 ,000 ഡോളർ പിഴ ചുമത്തിയത് ഒഴിവാക്കിയിരുന്നില്ല. 2021ൽ അധികാരമേറ്റ ശേഷം മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആ പിഴകൾ പിൻവലിച്ചു.

കുടിയേറ്റക്കാർക്കും അവരുടെ പിന്തുണക്കുന്നവർക്കും മേൽ ചുമത്തുന്ന പിഴയെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുമെന്നും എന്നാൽ പിഴ ചുമത്തുമെന്ന് ഭീഷണിക്ക് മാത്രം ആളുകളെ ഭയപ്പെടുത്താൻ സാധിക്കുമെന്നും ബൈഡന്റെ കീഴിലുള്ള ഐ.സി.ഇ നയതന്ത്ര ഉദ്യോഗസ്ഥനായ സ്കോട്ട് ഷുചാർട്ട് പറഞ്ഞു. ‘നിയമം നടപ്പിലാക്കുക എന്നതല്ല അവരുടെ ലക്ഷ്യം. മറിച്ച് ആളുകളിൽ ഭയം വളർത്തുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ പിഴ ചുമത്തുന്നതിൽ ഇമിഗ്രേഷൻ വക്താക്കൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ പരിഷ്കരണത്തെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പായ F.W.D.us ഏകദേശം 10 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാർ യു.എസിൽ താമസിക്കുന്നുണ്ടെന്ന് കണക്കാക്കുന്നു.

 

Content Highlight: Trump plans to fine migrants $998 a day for failing to leave after deportation order

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related