18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ട്രംപിന്റെ പ്രതികാര താരിഫിന് മറുപടിയുമായി രാജ്യത്തെ ഹോളിവുഡ് സിനിമകളുടെ ഇറക്കുമതി നിയന്ത്രിച്ച് ചൈന

Date:



World News


ട്രംപിന്റെ പ്രതികാര താരിഫിന് മറുപടിയുമായി രാജ്യത്തെ ഹോളിവുഡ് സിനിമകളുടെ ഇറക്കുമതി നിയന്ത്രിച്ച് ചൈന

ബെയ്ജിങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 125% താരിഫിന് പ്രതികാര നടപടിയെന്നോണം ചൈനയില്‍ ഹോളിവുഡ് സിനിമകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. എന്നാല്‍ ഈ തീരുമാനം ചൈനീസ് സിനിമ മേഖലയില്‍ കാര്യമായ ആഘാതങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഹോളിവുഡ് സിനിമകളുടെ ജനപ്രീതിയും ബോക്‌സ് ഓഫീസ് പ്രകടനവും വര്‍ദ്ധിപ്പിക്കാന്‍ ഹോളിവുഡ് സ്റ്റുഡിയോ കമ്പനികള്‍ ലോകത്തെ രണ്ടാമത്തെ വലിയ സിനിമ വിപണിയായ ചൈനയെ ഒരുകാലത്ത് ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ചൈനീസ് ആഭ്യന്തര സിനിമകള്‍ രാജ്യത്ത് ഹോളിവുഡിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഹോളിവുഡ് സിനിമകള്‍ക്ക് അപൂര്‍വമായി മാത്രമെ ചൈനയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നുള്ളു.

2020 മുതല്‍ ചൈനയിലെ പ്രാദേശിക സിനിമകള്‍ സ്ഥിരമായി വാര്‍ഷിക ബോക്‌സ് ഓഫീസ് വരുമാനത്തിന്റെ 80 ശതമാനത്തോളം നേടുന്നുണ്ട്. അതിന് മുമ്പ് ഇത് 60 ശതമാനമായിരുന്നു. ചൈനയുടെ ബോക്‌സ് ഓഫീസ് വിപണിയിലെ മൊത്തം വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇപ്പോള്‍ യു.എസില്‍ നിന്നുള്ള സിനിമകള്‍ നേടുന്നത്.

എന്നാല്‍ ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ഹോളിവുഡ് സിനിമകള്‍ ചൈനീസ് വിപണിയില്‍ ബോക്‌സ് ഓഫീസ് വിജയം നേടി. ലിയനാര്‍ഡോ ഡികാപ്രിയോയെ പോലുള്ള നടന്മാരും ജെയിംസ് കാമറൂണ്‍ പോലുള്ള സംവിധായകരും ചൈനീസ് സിനിമാപ്രേമികള്‍ക്കിടയിലെ പരിചിതമായ പേരുകളാണ്.

ചൈനയുടെ എക്കാലത്തെയും മികച്ച ബോക്‌സ് ഓഫീസ് കലക്ഷനുകളില്‍ ഒരു വിദേശ സിനിമ മാത്രമാണ് ആദ്യ 20ല്‍ ഇടം നേടിയത്. അത് അവഞ്ചേഴ്സ്: എന്‍ഡ്‌ഗെയിം ആണ്. 579.83 മില്യണ്‍ ഡോളറാണ് ഈ മാര്‍വെല്‍ ചിത്രം ചൈനയില്‍ നിന്ന്‌ നേടിയത്. ബാക്കി ബോക്‌സ് ഓഫീസ് ഹിറ്റ്‌ സിനിമകളെല്ലാം ചൈനീസ് നിര്‍മിതമാണ്.

ലോക വിപണിയോട് ചൈന ബഹുമാനക്കുറവ് കാണിച്ചതിനാലാണ് ചൈനയ്ക്കുള്ള താരിഫ് നിരക്ക് 125 ശതമാനമായി ഉയര്‍ത്തിയതെന്നാണ് ട്രംപ് പറഞ്ഞത്. കൂടാതെ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിക്കുകയും ചെയ്തു. ഇതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

Content Highlight: China restricts imports of Hollywood films in response to Trump’s retaliatory tariffs




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related