8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിനെതിരെ തടസഹരജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Date:



Kerala News


വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിനെതിരെ തടസഹരജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെ തടസഹരജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍.

പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ സ്റ്റേ നടപടികള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 17 ലക്ഷം രൂപ കൂടി കെട്ടിവെയ്ക്കണമെന്നും പണികള്‍ ആരംഭിക്കാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസുള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പണം കെട്ടിവെച്ച ശേഷം ഭൂമിയുടെ ഫിസിക്കല്‍ പൊസിഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് ഇടക്കാല ഉത്തരവില്‍ കോടതി പറയുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതിന് പിന്നാലെ ഭൂമി ഏറ്റെടുക്കാന്‍ ഇനിയും പണം ലഭിക്കണമെന്നായിരുന്നു എസ്റ്റേറ്റിന്റെ പക്ഷം. നാളെ മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും അവര്‍ പറഞ്ഞിരുന്നു.

നേരത്തെ സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി 26 കോടി രൂപ കെട്ടിവെച്ചിരുന്നു. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

549 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് കോടതിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആവശ്യപ്പെട്ടത്. നിലവില്‍ തേയില തോട്ടമുള്ള സ്ഥലമാണെന്നും ഓരോ തെയില ചെടിക്കുമടക്കം പണം നല്‍കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

ടൗണ്‍ഷിപ്പിനായി എല്‍സ്റ്റോണിലെ 64 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ 26,57,10769 രൂപ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഏറ്റെടുക്കുമെന്ന് നേരത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19ല്‍ റീസര്‍വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും തുക നല്‍കുകയെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Content Highlight: State government files stay petition against Elston Estate in Wayanad rehabilitation




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related