20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

ഗസയിലെ ആശുപത്രികള്‍ക്കുള്ള സഹായങ്ങള്‍ ഇസ്രഈല്‍ സൈന്യം വീണ്ടും തടസപ്പെടുത്തുന്നതായി ഡബ്ല്യു.എച്ച്.ഒ

Date:



World News


ഗസയിലെ ആശുപത്രികള്‍ക്കുള്ള സഹായങ്ങള്‍ ഇസ്രഈല്‍ സൈന്യം വീണ്ടും തടസപ്പെടുത്തുന്നതായി ഡബ്ല്യു.എച്ച്.ഒ

ജനീവ: ഗസയിലെ അല്‍-അഹ്ലി, ഇന്തോനേഷ്യ ആശുപത്രികളിലേക്കുള്ള പ്രവേശനം ഇസ്രഈല്‍ സൈന്യം തടസപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ച മുതല്‍ ജീവനക്കാര്‍ തടസം നേരിടുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

ആശുപത്രികള്‍ക്കെതിരായ ഇസ്രഈല്‍ നടപടി നാശം വിതക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഗസയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

ഗസയിലെ ആശുപത്രികളിലും ലോകാരോഗ്യ സംഘടനയുടെ വെയര്‍ഹൗസുകളിലും മെഡിക്കല്‍ സപ്ലൈസ് അപകടകരമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചു.

ആരോഗ്യ സൗകര്യങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും ഗസയിലേക്കുള്ള മാനുഷിക പ്രവേശനം കുറയുന്നത് ചികിത്സയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.

ആശുപത്രികളില്‍ സര്‍ജറി ഉപകരണങ്ങളുടെയും മറ്റും അഭാവമുണ്ടെന്ന് അല്‍-അഹ്ലി ആശുപത്രിയിലെ സര്‍ജനായ ഡി. സമീര്‍ അതര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ചെറിയ സര്‍ജറികള്‍ പോലും ചെയ്യാന്‍ കഴിയുന്നില്ലെന്നും അത് രോഗികളെ വൈകല്യത്തിലേക്ക് നയിക്കുമെന്നും സമീര്‍ പറയുന്നു.

ഇതിനുപുറമെ ഗസയിലെ അഞ്ച് വയസിന് താഴെയുള്ള 60,000ത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. അന്താരാഷ്ട്ര നിയമപ്രകാരം മാനുഷിക സഹായം അനുവദിക്കാന്‍ ഇസ്രഈലിന് ബാധ്യതയുണ്ടെന്ന് യു.എന്‍ പ്രതിനിധി പറഞ്ഞു.

ഗസയിലേക്ക് അടിയന്തിരമായി സഹായങ്ങള്‍ എത്തേണ്ടതുണ്ടെന്നും യു.എന്‍ അറിയിച്ചു. കണക്കുകള്‍ പ്രകാരം ഗസയിലുടനീളം പ്രവര്‍ത്തനക്ഷമമായിട്ടുള്ള ആശുപത്രികളില്‍ കൂടുതലായും ചികിത്സയിലുള്ളത് കുട്ടികളും സ്ത്രീകളുമാണ്.

കഴിഞ്ഞ ദിവസം വടക്കന്‍ ഗസയിലെ ദരാജ്, തുഫാഹ് എന്നീ പ്രദേശങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ചതായി ഇസ്രഈല്‍ പ്രഖ്യാപിച്ചുവെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഗസയിലെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഫലസ്തീന്‍ ടി.വിയിലെ ജീവനക്കാരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. തത്സമയ സംപ്രേക്ഷണത്തിനിടെ മാധ്യമപ്രവര്‍ത്തക അംന ബെലാലോയെയും ക്യാമറാമാന്‍ താരിഖ് അബു സെയ്ദിനെയുമാണ് സൈന്യം കസ്റ്റഡിയിലെടുത്തത്.

Content Highlight: WHO says Israeli forces are again blocking aid to hospitals in Gaza




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related