18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

കൊടുംകുറ്റവാളിയാണെന്ന് കരുതി യുവാവിനെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി; ഒടുവില്‍ സുരക്ഷിതനാണെന്ന മറുപടിയുമായി യു.എസ് ഭരണകൂടം

Date:



World News


കൊടുംകുറ്റവാളിയാണെന്ന് കരുതി യുവാവിനെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി; ഒടുവില്‍ സുരക്ഷിതനാണെന്ന മറുപടിയുമായി യു.എസ് ഭരണകൂടം

വാഷിങ്ടണ്‍: കൊടുംകുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയ യുവാവ് സുരക്ഷിതനെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍. കില്‍മാര്‍ അബ്രെഗോ ഗാര്‍സിയ എന്ന എല്‍ എല്‍സാല്‍വദോര്‍ സ്വദേശിയായ 29 കാരനെയാണ് ഗുണ്ടാസംഘത്തിലെ അംഗമെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയത്.

മേരിലാന്‍ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത അബ്രഗോ ഗാര്‍സിയയെ നാടുകടത്തരുതെന്ന് 2019ല്‍ ഇമിഗ്രേഷന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇത് മറികടന്നാണ് ട്രംപ് ഭരണകൂടം എല്‍ സാല്‍വദോറിലെ കുപ്രസിദ്ധമായ തടവറകളിലൊന്നായ സെക്കോട്ടിലേക്ക് അദ്ദേഹത്തെ നാട് കടത്തിയത്. ഇദ്ദേഹത്തിനൊപ്പം നാടുകടത്തപ്പെട്ടവരില്‍ 238 വെനസ്വേലക്കാരും 22 സാല്‍വദോറുകാരും ഉണ്ടായിരുന്നു.

ഭരണപരമായ പിഴവ് മൂലമാണ് ഗാര്‍സിയയെ നാടുകടത്തിയതെന്ന് യു.എസ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹം കുപ്രസിദ്ധ ഗുണ്ടാസംഘമായ എം.എസ്-13ലെ അംഗമാണെന്നാണ് യു.എസ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഗാര്‍സിയയുടെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു.

എല്‍ സാല്‍വദോര്‍ സ്വദേശിയായ ഗാര്‍സിയ നിയമവിരുദ്ധമായാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എസില്‍ പ്രവേശിച്ചത്. 2019ല്‍, മേരിലാന്‍ഡില്‍ നിന്ന് ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സ്വന്തം നാട്ടിലെ പ്രാദേശിക ഗുണ്ടാസംഘങ്ങളില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തിന് നാടുകടത്തരുതെന്ന് എമിഗ്രേഷന്‍ ജഡ്ജ് വിധിക്കുകയായിരുന്നു.

ട്രംപ് ഭരണകൂടം നാടുകടത്തിയ ഗാര്‍സിയയെ മോചിപ്പിച്ച് യു.എസിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിധിച്ചിരുന്നു. കൂടാതെ ഗാര്‍സിയയെ യു.എസിലേക്ക് തിരികെ കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ദൈനംദിന അപ്ഡേറ്റുകള്‍ തനിക്ക് നല്‍കണമെന്ന് വെള്ളിയാഴ്ച ജഡ്ജി ട്രംപ് ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം ഗാര്‍സിയ എല്‍ സാല്‍വദോറില്‍ തടവിലാണെന്ന് പറഞ്ഞ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ കൊസാക്ക് അദ്ദേഹം അവിടെ സുരക്ഷിതനാണെന്ന് കോടതിയെ അറിയിച്ചു.

എന്നാല്‍ ഒരു മനുഷ്യന്റെ ജീവനും സുരക്ഷയും അപകടത്തിലായിരിക്കുമ്പോള്‍, കോടതി ഉത്തരവുകള്‍ വൈകിപ്പിക്കാനും ലംഘിക്കാനുമാണ് യു.എസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗാര്‍സിയയുടെ അഭിഭാഷകര്‍ ആരോപിച്ചു.

സുപ്രീം കോടതി ആരെയെങ്കിലും തിരികെ കൊണ്ടുവരാന്‍ പറഞ്ഞാല്‍ താന്‍ അത് ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സുപ്രീം കോടതിയെ താന്‍ ബഹുമാനിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ 1798ല ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം വെനസ്വേലയില്‍ നിന്നുള്ള 200ലധികം കുടിയേറ്റക്കാരെ ഗുണ്ടാസംഘങ്ങളെന്ന് ആരോപിച്ച് എല്‍ സാല്‍വദോറിലെ സൂപ്പര്‍മാക്സ് ജയിലിലേക്ക് യു.എസ് നാടുകടത്തിയിരുന്നു.

Content Highlight: A young man was deported to El Salvador, thought to be a serious criminal; the US government finally responded that he was safe




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related