19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

ഇനി കോപ്പിറൈറ്റില്ല; സൗജന്യ പശ്ചാത്തലസംഗീതത്തിനായി എ.ഐ ടൂള്‍ പുറത്തിറക്കി യൂട്യൂബ്

Date:

ഇനി കോപ്പിറൈറ്റില്ല; സൗജന്യ പശ്ചാത്തലസംഗീതത്തിനായി എ.ഐ ടൂള്‍ പുറത്തിറക്കി യൂട്യൂബ്

ന്യൂയോര്‍ക്ക്: വീഡിയോകള്‍ക്ക് വേണ്ടി സൗജന്യ പശ്ചാത്തല സംഗീതം നല്‍കുന്നതിനായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ പുറത്തിറക്കി യൂട്യൂബ്. പകര്‍പ്പവകാശ ക്ലെയിമുകളില്ലാത്ത എ.ഐ ടൂളാണ് യൂട്യൂബ് പുറത്തിറക്കിയിരിക്കുന്നത്.

മ്യൂസിക് അസിസ്റ്റന്റ് എന്ന പേരിലാണ് യൂട്യൂബ് പുതിയ എ.ഐ ടൂള്‍ പുറത്തിറക്കിയത്. എ.ഐക്ക് സമാനമായി തന്നെ ആവശ്യാനുസരണം നിര്‍ദേശങ്ങള്‍ നല്‍കി പശ്ചാത്തല സംഗീതം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോപ്പി റൈറ്റുകളില്ലാതെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യാനും നിര്‍മിച്ച മ്യൂസിക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ യൂട്യൂബിന്റെ ബീറ്റാവേര്‍ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ എ ഐ ടൂള്‍ ലഭ്യമാകുകയുള്ളൂവെന്നും മ്യൂസിക്ക് അസിസ്റ്റന്റ് ഉടന്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ് ലിഫ്റ്റിങ്ങ് മ്യൂസിക്കുകളും അക്കൗസ്റ്റിക് ഗിറ്റാറും പിയനോയും ഉപയോഗിച്ചുള്ള ലളിതമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകളായിരിക്കും ലഭിക്കുക. ഒന്നിലധികം ഇന്‍സ്ട്രുമെന്റല്‍ ട്രാക്കുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ജനപ്രിയമായ രീതിയില്‍ മ്യൂസിക്കുകളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഷോര്‍ട്ട്‌സിനായുള്ള മ്യൂസിക് റീമിക്‌സര്‍, ഡ്രീം ട്രാക്ക് എന്നിവ പോലുള്ള എ.ഐ സ്‌പെഷ്യല്‍ ടൂളുകള്‍ യൂട്യൂബ് പുറത്തിറക്കിയിരുന്നു. ആളുകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ഇനി മുതല്‍ വീഡിയോകള്‍ കോപ്പി റൈറ്റുകള്‍ ഇല്ലാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

Content Highlight: No more copyright; YouTube launches AI tool for free background music




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related