18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ഗസയിലെ വംശഹത്യ; ഇസ്രഈലി പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിച്ച് മാലിദ്വീപ് സര്‍ക്കാര്‍

Date:

ഗസയിലെ വംശഹത്യ; ഇസ്രഈലി പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിച്ച് മാലിദ്വീപ് സര്‍ക്കാര്‍

മാലി: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് രാജ്യത്ത് ഇസ്രഈല്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി മാലിദ്വീപ് സര്‍ക്കാര്‍.

ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ സൂചകമായാണ് ഇസ്രഈലി പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മുയിസു സര്‍ക്കാര്‍ പ്രതികരിച്ചു.

‘ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കും വംശഹത്യകള്‍ക്കുമുള്ള സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്,’ മുയിസുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

2024 ജൂണില്‍ തന്നെ ഇസ്രഈലി പൗരന്മാര്‍ക്കുള്ള പ്രവേശനവിലക്ക് തീരുമാനം മാലിദ്വീപ് സര്‍ക്കാര്‍ കൈക്കൊണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് മാലിദ്വീപ് പാര്‍ലമെന്റ് പുറത്തിറക്കിയത്.

എന്നാല്‍ മാലിദ്വീപിലും ഇസ്രഈലിലും ഇരട്ട പൗരത്വമുള്ള ആളുകളെ ഈ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുന്നതുവരെ ഇസ്രഈലി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരും.

മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024 ലെ ജനുവരി മുതല്‍ മാര്‍ച്ച് വരെ 528 ഇസ്രഈലികളാണ് ദ്വീപില്‍ എത്തിയത്. 2023ലെ കണക്കിനേക്കാള്‍ 89 ശതമാനം കുറവാണിത്. ഈ ഫെബ്രുവരിയില്‍ 200,000ത്തിലധികം വിനോദസഞ്ചാരികളാണ് മാലിദ്വീപ് സന്ദര്‍ശിച്ചത്.

അതില്‍ 59 പേര്‍ മാത്രമാണ് ഇസ്രഈലികള്‍. അതിനാല്‍ തന്നെ ഇസ്രഈലി ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതായാലും അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ വലിയ രീതിയില്‍ ബാധിക്കില്ല.

ഇസ്രഈലി പൗരന്മാര്‍ക്ക് മാലിദ്വീപ് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷം അറിയിച്ചത് മുതല്‍ തന്നെ തങ്ങളുടെ പൗരന്മാര്‍ക്ക് ഇസ്രഈലും യാത്ര നിര്‍ദേശം നല്‍കിയിരുന്നു. മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് യൂറോപ്പില്‍ നിന്നാണ്, 54%. മൊത്തം വരവിന്റെ 35 ശതമാനവുമായി ഏഷ്യയും പസഫിക്കും രണ്ടാം സ്ഥാനത്താണ്.

Content Highlight: Genocide in Gaza; Maldives government bans entry of Israeli citizens into the country




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related