8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ഗോഡ്‌സെ എങ്ങനെയാണോ ഗാന്ധിയെ തൊഴുത് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത് അതുപോലെയാണ് ഭരണഘടനയ്ക്ക് നേരെ മോദി നിറയൊഴിച്ചതും- പി.കെ. ഫിറോസ്

Date:



Kerala News


ഗോഡ്‌സെ എങ്ങനെയാണോ ഗാന്ധിയെ തൊഴുത് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത് അതുപോലെയാണ് ഭരണഘടനയ്ക്ക് നേരെ മോദി നിറയൊഴിച്ചതും: പി.കെ. ഫിറോസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുമായി താരതമ്യം ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ്. ഗോഡ്‌സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുന്നത് മുമ്പ് ഗാന്ധിയെ കാലില്‍ തൊട്ടി വന്ദിച്ചതിന് സമാനമായാണ് 2014ല്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുമ്പായി മോദി വന്ദിച്ചതെന്ന് ഫിറോസ് പറഞ്ഞു.

ഗോഡ്‌സെ ഗാന്ധിയുടെ നെഞ്ചിലേക്കാണ് നിറയൊഴിച്ചതെങ്കില്‍ മോദി നിരന്തരമായി വെടിയുതിര്‍ത്ത് കൊണ്ടിരിക്കുന്നത് ഈ രാജ്യത്തെ ഭരണഘടനയ്ക്ക് നേരെയാണെന്നും പി.കെ. ഫിറോസ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ ഭരണം അവസാനിക്കാറായി എന്നതിന്റെ തെളിവാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവരുടെ സിറ്റിങ് സീറ്റുകളില്‍ നേരിട്ട തിരിച്ചടിയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ബാബരി പള്ളി പൊളിച്ച് രാമക്ഷേത്രം പണിത ഫൈസാബാദ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മൂന്ന് ലക്ഷം വോട്ടുകള്‍ക്കാണ് തോറ്റതെന്ന് ഫിറോസ് പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൊള്ളയിച്ച് മുസ്‌ലിങ്ങള്‍ക്ക് കൊടുക്കും എന്ന് മോദി പ്രസംഗിച്ച രാജസ്ഥാനില്‍ ഭന്‍സ്വാലയില്‍ ഒന്നരലക്ഷം വോട്ടുകള്‍ക്കാണ് ബി.ജെ. പിസ്ഥാനാര്‍ത്ഥി തോറ്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മണ്ഡലത്തിലെ ഹൈന്ദവര്‍ ഒറ്റക്കെട്ടായി നിന്നാണ് ബി.ജെ.പിയെ തോല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രാജ്യത്തെ ഹൈന്ദവര്‍ അരനൂറ്റാണ്ടു കാലം സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അതിനാല്‍ നന്ദിയോടെയല്ലാതെ അവരെ നമുക്ക് കാണാന്‍ സാധിക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന്റെ വിചാരധാര പ്രകാരം അവരുടെ ഒന്നാമത്തെ ശത്രു മുസ്‌ലിങ്ങള്‍ ആണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ‘എം.എസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ വിചാരധാരയില്‍ പറയുന്നത് ഇന്ത്യയിലെ വിദേശ ശക്തികളേക്കാല്‍ നാം പേടിക്കേണ്ടത് ആഭ്യന്തര ശത്രുക്കളെയാണെന്നാണ്. ആരാണ് ഈ ആഭ്യന്തര ശത്രുക്കള്‍? ഒന്നാമത്തേത് മുസ്‌ലിമാണ്.

രണ്ടാമത്തേത് ക്രൈസ്തവര്‍. മുസ്‌ലിങ്ങളേയും ക്രിസ്ത്യന്‍സിനേയും ശത്രുക്കളായി എഴുതിവെച്ച പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്നവരാണ് ഗോള്‍വാള്‍ക്കറിന്റെ പിന്‍ഗാമികള്‍. ഓര്‍ഗനൈസറിലെ ലേഖനത്തിലെ ഗോള്‍വാള്‍ക്കറെ പിന്‍വലിച്ചവരോട് ഞാന്‍ ചോദിക്കുകയാണ് ഗോള്‍വാള്‍ക്കറെ നിങ്ങള്‍ തള്ളിപ്പറയാന്‍ തയ്യാറാവുമോ എന്ന്,’ പി.കെ. ഫിറോസ് ചോദിച്ചു.

കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചും വിചാരധാരയില്‍ പറയുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്ത് അവരെപ്പറ്റി പറയേണ്ട ആവശ്യമില്ലെന്ന് പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. ‘ഇന്ന് രാജ്യത്ത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ഇല്ല. നവ മുതലാളിത്തം കൊണ്ട് നടക്കുന്ന കമ്മ്യൂണിസത്തിന്റെ പേര് മാത്രം കൊണ്ട് നടക്കുന്ന അഭിനവ കമ്മ്യൂണിസ്റ്റുകള്‍ മാത്രമെയുള്ളു. അവരെക്കുറിച്ച് പറയേണ്ട ആവശ്യമില്ല,’ പി.കെ. ഫിറോസ് പറഞ്ഞു.

സുരേഷ് ഗോപി വഖഫ് അറബിക്കടലില്‍ പോയി പതിക്കുമെന്ന് പറഞ്ഞെങ്കിലും അറബിക്കടലില്‍ പതിക്കാന്‍ പോവുന്നത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണെന്നും പി.കെ. ഫിറോസ് അവകാശപ്പെട്ടു.

Content Highlight: Just as Godse shot Gandhi, Modi shot the constitution says P.K. Firos




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related