18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമില്ല, കൊല്ലത്തില്‍ ഒന്നാണ് വരുന്നതെങ്കിലും ആ പണിയെടുക്കുന്നു എന്ന സന്തോഷമുണ്ടാകും; പരാതിക്ക് ശേഷമുള്ള വിന്‍സിയുടെ ആദ്യ പ്രതികരണം

Date:

അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമില്ല, കൊല്ലത്തില്‍ ഒന്നാണ് വരുന്നതെങ്കിലും ആ പണിയെടുക്കുന്നു എന്ന സന്തോഷമുണ്ടാകും; പരാതിക്ക് ശേഷമുള്ള വിന്‍സിയുടെ ആദ്യ പ്രതികരണം

കോഴിക്കോട്: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ ലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറിയതിന് പരാതി നല്‍കിയതിന് ശേഷം പ്രതികരണവുമായി നടി വിന്‍സി അലോഷ്യസ്. പരാതി നല്‍കിയതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമോ എന്ന ഭയമില്ലെന്നും അതുണ്ടായിരുന്നെങ്കില്‍ താന്‍ ഈ പ്രതികരണം നടത്തില്ലായിരുന്നു എന്നും വിന്‍സി പറഞ്ഞു. ട്വിന്റി ഫോര്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു നടി.

താന്‍ ജീവിതത്തില്‍ മറ്റു പലമേഖലകളിലും ഇടപെടുന്ന വ്യക്തിയാണെന്നും സിനിമ മാത്രമല്ല തന്റെ ജീവിതമെന്നും നടി പറഞ്ഞു. എങ്കിലും ഈ മേഖലയില്‍ തന്നെ അഭിനേത്രിയായി തുടരാനാണ് താത്പര്യമെന്നും വര്‍ഷത്തില്‍ ഒരു സിനിമയാണ് ലഭിക്കുന്നതെങ്കില്‍ പോലും ആ മേഖലയില്‍ പണിയെടുക്കുന്നു എന്ന സന്തോഷത്തോടെ മുന്നോട്ട് പോകുമെന്നും വിന്‍സി പറഞ്ഞു.

പരാതി ഉയര്‍ന്നു വന്ന ഘട്ടത്തില്‍ താന്‍ തനിച്ചായിരുന്നു എന്നും നിരവധി സൈബര്‍ അറ്റാക്കുകള്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും പറഞ്ഞ വിന്‍സി പരാതി നല്‍കിയതിന് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണകള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഇത്തരം മോശം അനുഭമുണ്ടാകുമ്പോള്‍ സംഘടനകള്‍ എന്ത് നിലപാടെടുക്കുന്നു എന്ന് ചിന്തിക്കുന്നതിനപ്പുറം വ്യക്തി പരമായി എന്ത് തീരുമാനിക്കാന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു നിലപാടിന്റെ പുറത്താണ് ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും വിന്‍സി പറഞ്ഞു. തൊഴില്‍ നിഷേധം ക്രൂരമാണെങ്കിലും താന്‍ പരാതിപ്പെട്ട വ്യക്തിക്ക് നന്നാകാനുള്ള ഒരു അവസരമെന്നോണം ഒരു സമയം നല്‍കേണ്ടതുണ്ടെന്നും വിന്‍സി പറയുന്നു.

സിനിമ മുടങ്ങരുത് എന്നുള്ളത് കൊണ്ടാണ് താന്‍ നേരത്തെ പരാതി നല്‍കാതിരുന്നതെന്നും ഒരാള്‍ ചെയ്ത മോശം പ്രവൃത്തിക്ക് ആ സിനിമയിലുള്ള എല്ലാവരും ബലിയാടാകേണ്ടതില്ലെന്നും നടി വ്യക്തമാക്കി. പ്രസ്തുത സിനിമയുടെ സംവിധായകന്‍ തന്നെ സെറ്റില്‍ മോശമായി പെരുമാറിയ നടന് താക്കീത് നല്‍കിയിരുന്നെന്നും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലെ ഒരംഗം പരാതിയുണ്ടോ എന്ന് അന്വേഷിച്ചിരുന്നതായും വിന്‍സി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു ചടങ്ങില്‍ വെച്ച് ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം താന്‍ അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് വ്യക്തമാക്കിയത്. ഇത് വാര്‍ത്തയായതിന് പിന്നാലെ എന്ത് കൊണ്ട് താന്‍ ആ നിലപാടെടുത്തു എന്നതിന് വിന്‍സി കഴിഞ്ഞ ദിവസം വ്യക്തത നല്‍കി.

ഈ വിശദീകരണത്തിലാണ് ഒരു മുന്‍നിര നടന്‍ ഒരു സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് തന്നോട് അപര്യാദയായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. പിന്നാലെ വിന്‍സി പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയിലാണ് പ്രസ്തു നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വെളിപ്പെടുത്തിയത്.

എന്നാല്‍ വിന്‍സി ഇതുവരെയും പരസ്യമായി ഷൈന്‍ ടോം ചാക്കോയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പരാതിയിലുള്ള വിവരങ്ങള്‍ എങ്ങനെയാണ് പുറത്തു വന്നത് എന്ന് തനിക്കറിയില്ലെന്നും പരാതിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ വിന്‍സി പറഞ്ഞിരുന്നു.

content highlights: There is no fear of missing opportunities, even if one comes in the year,  will be happy that you are doing the work; Vinci’s first response after the complaint




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related