10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

നല്ല മനസിന് നന്ദി; റഷ്യന്‍ ബന്ദികളെ വിട്ടയച്ച ഹമാസിനോട് പുടിന്‍

Date:



World News


നല്ല മനസിന് നന്ദി; റഷ്യന്‍ ബന്ദികളെ വിട്ടയച്ച ഹമാസിനോട് പുടിന്‍

മോസ്‌കോ: ഗസയില്‍ തടവിലാക്കപ്പെട്ട റഷ്യന്‍ ബന്ദികളെ മോചിപ്പിച്ച ഫലസ്തീന്‍ സായുധ സംഘടനായ ഹമാസിനോട് നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. വര്‍ഷങ്ങളായി ഫലസ്തീന്‍ ജനതയുമായും വിവിധ സംഘടനകളുടെ പ്രതികളുമായും പുലര്‍ത്തുന്ന ബന്ധത്തിന്റെ ഫലമാണ് ഹമാസിന്റെ തീരുമാനമെന്നും പുടിന്‍ പറഞ്ഞു.

‘ഞങ്ങളുമായി സഹകരിച്ചതിനും മനുഷ്യത്വപരമായ ഈ നീക്കമുണ്ടായതിലും ഹമാസ് നേതൃത്വത്തോട് നന്ദി പ്രകടിപ്പിക്കുന്നു, നല്ല മനസിനും നന്ദിയുണ്ട്,’ പുടിന്‍ പറഞ്ഞു. ഹമാസ് മോചിപ്പിച്ച റഷ്യന്‍ ബന്ദികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പുടിന്റെ നന്ദിപ്രകടനം.

ബന്ദികളുടെ മോചനം സാധ്യമാക്കാന്‍ ഹമാസുമായി ഇനിയും ആശയവിനിമയം നടത്തുമെന്നും പുടിന്‍ അറിയിച്ചു.

റഷ്യന്‍ പൗരന്മാരായ അലക്‌സാണ്ടര്‍ ട്രൂഫനോവ്, പങ്കാളി സപിര്‍ കോഹന്‍, മാതാവ് എ?ലേന ട്രൂഫനോവ്, മുത്തശ്ശി ഐറിന ടാറ്റി എന്നിവരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്.

ബന്ദിയാക്കപ്പെട്ട അലക്സാണ്ടറിന്റെ പിതാവ് വിറ്റാലി ട്രൂഫനോവ് ഗസയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെയാണ് റഷ്യന്‍ പൗരന്മാര്‍ ബന്ദികളാക്കപ്പെട്ടത്. കിബ്ബറ്റ്‌സ് നിര്‍ ഓസില്‍ നിന്നാണ് ഹമാസ് ഇവരെ ബന്ദികളാക്കിയത്. 498 ദിവസമാണ് അലക്‌സാണ്ടര്‍ ട്രൂഫനോവ് തടങ്കലില്‍ കഴിഞ്ഞത്.

ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ച ഘട്ടം മുതല്‍ക്കെ പുടിനും റഷ്യന്‍ അധികാരികളും നെതന്യാഹുവിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഫലസ്തീനികള്‍ക്കെതിരായ മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ തടയാന്‍ പുടിന്‍ ആഹ്വാനം ചെയ്തിരുന്നു. ഗസയില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും പുടിന്‍ പ്രതികരിച്ചിരുന്നു.

അതേസമയം ഇന്ന് (ബുധന്‍) ഗസയിലുടനീളമായി നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ 51,065 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 116,505 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ 40 പലസ്തീനികള്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ലംഘിച്ചുവെന്ന് മധ്യസ്ഥ രാജ്യങ്ങളില്‍ ഒന്നായ ഖത്തര്‍ പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടേതായിരുന്നു പ്രതികരണം.

Content Highlight: Putin thanks Hamas for releasing Russian hostages




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related