സംഭാജിനഗര്‍: ഔറംഗസേബിനെയും ബാബറിനെയും മഹത്വവല്‍ക്കരിക്കുന്നവരെ വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഔറംഗസേബ് ഒരു വീരനായകനാണെന്ന് കരുതുന്നവര്‍ ‘മുഗള്‍ ചക്രവര്‍ത്തി ഒരു മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമാണ്’ എന്ന നെഹ്റുവിന്റെ എഴുത്തുകള്‍ വായിക്കണമെന്നും സിങ് പറഞ്ഞു. ഇതുപോലൊരു വ്യക്തിക്ക് നായകനാകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ മേവാര്‍ ഭരണാധികാരികളായ മഹാറാണാ പ്രതാപ്, ഛത്രപതി ശിവാജി മഹാരാജ് എന്നിവരെ ആദരിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഔറംഗസേബിനെയോ ബാബറിനെയോ മഹത്വപ്പെടുത്തുന്നവര്‍ രാജ്യത്തെ മുസ്‌ലിങ്ങളെ അപമാനിക്കുകയാണെന്നും രാജ്നാഥ് സിങ് […]
Source link
ഔറംഗസേബിനെയും ബാബറിനെയും മഹത്വപ്പെടുത്തുന്നത് മുസ്‌ലിങ്ങളെ അപമാനിക്കുന്നതിന് തുല്യം: രാജ്നാഥ് സിങ്
Date: