പത്തനംതിട്ട: കോന്നിയിലെ ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. ലക്ഷംവീട്ടില്‍ മനോജ് (35) ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് മനോജിന്റെ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന തീയണച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വീട്ടില്‍ ഉണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്. മനോജും മാതാപിതാക്കളും തമ്മില്‍ സ്ഥിരം വാക്കേറ്റങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വാക്കേറ്റത്തെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പ്രതികരിക്കുന്നു. Content Highlight: Young man […]
Source link
കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് മരിച്ചു
Date: