14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

ജമ്മു കശ്മീരിലെ റംബാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചതായി റിപ്പോര്‍ട്ട്

Date:



national news


ജമ്മു കശ്മീരിലെ റംബാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചതായി റിപ്പോര്‍ട്ട്. റംബാനിലെ ധരംകുണ്ഡ് ഗ്രാമത്തിലുള്‍പ്പെടെ നിരവധി ഇടങ്ങളിലായി വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ കാലാവസ്ഥ അനുസരിച്ച് കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് പാലിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേസം നല്‍കിയതായും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

നാശനഷ്ടങ്ങളുടെ കണക്കുകള്‍ നിലവില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകളും വാഹനങ്ങളും നശിച്ചതായും ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉരുള്‍പൊട്ടലില്‍ ഇതുവരെ അഞ്ച് പേര്‍ മരണപ്പെട്ടതായും കുട്ടികളുള്‍പ്പെടെ 100 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ദേശീയപാതയില്‍ ഉള്‍പ്പെടെ ഗതാഗതം സ്തംഭിച്ചതിനാല്‍ സ്‌കൂളുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കെല്ലാമുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നു.

കനത്ത മഴയും മണ്ണിടിച്ചിലും പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വര തുടങ്ങിയ മേഖലകളിലെ വിളകള്‍ക്കും കൃഷികള്‍ക്കും വ്യാപകമായി നാശമുണ്ടാക്കിയതായും പന്ത്യാല്‍, സെരി, കിഷ്ത്വാരി പത്തര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജലവിതരണം തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്.

സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗതാഗത സംവിധാനം കാലാവസ്ഥ മെച്ചപ്പെട്ടാല്‍ പുനരാരംഭിക്കുമെന്നും അതുവരെ റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നഷ്രിക്കും ബനിഹാലിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
കനത്ത മഴയും മേഘവിസ്ഫോടനവും ശക്തമായ കാറ്റും മണ്ണിടിച്ചിലും, ആലിപ്പഴ വീഴ്ചയുമടക്കം വന്‍ നാശനഷ്ടങ്ങളുണ്ടായതായും നിലവിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

നിലവില്‍ ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പറയുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും ഞായറാഴ്ച രാവിലെയോടെ മൂന്ന് പേരുമാണ് മരണപ്പെട്ടത്. ആഗ്‌ന ഗ്രാമത്തിലുള്ള രണ്ട് സഹോദരന്മാരും മറ്റൊരാളുമാണ് ഇന്ന് (ഞായറാഴ്ച) മരണപ്പെട്ടത്. ഇന്നലെ (ശനിയാഴ്ച) റിയാസി ജില്ലയിലെ അര്‍നാസ് പ്രദേശത്ത് ഇടി മിന്നലേറ്റ് രണ്ട് പേര്‍ മരിക്കുകയായിരുന്നു.

Content Highlight: reports says life has been disrupted in floods in Jammu and Kashmir’s Ramban 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related