ജെറുസലേം: ഗസയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ കുട്ടികളുടെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രഈല്‍ പൊലീസ്. വ്യാഴാഴ്ച സ്റ്റാന്‍ഡിങ് ടുഗെദര്‍ എന്ന സംഘടന നടത്താനിരിക്കുന്ന പരിപാടിയിലാണ് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പരിപാടിക്ക് മുന്നോടിയായി പ്രതിഷേധ റാലികളിലും മറ്റും ഉപയോഗിക്കാന്‍ പാടില്ലാത്ത ഘടകങ്ങളുടെ പട്ടിക ഇസ്രഈല്‍ പൊലീസ് പുറത്തുവിടുകയായിരുന്നു. ഗസയില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങള്‍, തടവുകാരെ പ്രതിനിധീകരിക്കുന്ന ഫോട്ടോകള്‍, വംശഹത്യ, വംശീയ ഉന്മൂലനം തുടങ്ങിയ വാക്കുകളുടെ ഉപയോഗം എന്നിവയ്ക്കാണ് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഹാരെറ്റ്സിന് ലഭിച്ച പൊലീസ് കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. […]
Source link
ഗസയിലെ പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; വിമര്‍ശനമുയര്‍ന്നതോടെ തീരുമാനം മാറ്റി ഇസ്രഈല്‍ പൊലീസ്
Date: