18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

പശുവിനെ ഇടിച്ചാൽ പോലും അപകടത്തിൽപ്പെടാൻ സാധ്യത; വന്ദേഭാരതിന് സുരക്ഷാവീഴ്ചയെന്ന് റെയിൽവേ സേഫ്റ്റി കമീഷണർ

Date:



national news


പശുവിനെ ഇടിച്ചാൽ പോലും അപകടത്തിൽപ്പെടാൻ സാധ്യത; വന്ദേഭാരതിന് സുരക്ഷാവീഴ്ചയെന്ന് റെയിൽവേ സേഫ്റ്റി കമീഷണർ

ന്യൂദൽഹി: രാജ്യത്തെ സൂപ്പര്‍ വി.ഐ.പി ട്രെയിനുകളായ വന്ദേഭാരത് ട്രെയിനുകള്‍ ഗുരുതരമായ അപകട സാധ്യതാ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോര്‍ട്ട്. ദി ഹിന്ദുവാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

കന്നുകാലികള്‍ ഇടിച്ചാല്‍ പോലും വന്ദേഭാരത് ട്രെയിനുകള്‍ക്ക് സാരമായ ക്ഷതമേല്‍ക്കാമെന്നും ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ റെയിൽവേ സുരക്ഷാ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സുരക്ഷാ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് വിവരം ഉൾക്കൊള്ളുന്നത്. വന്ദേ ഭാരത് ട്രെയിനുകളുടെ മുൻനിര കോച്ച് സാധാരണ ട്രെയിനുകളുടെ ലോക്കോമോട്ടീവിനേക്കാൾ വളരെ ഭാരം കുറഞ്ഞതാണെന്നും ഏതെങ്കിലും തടസത്തിൽ ഇടിക്കുന്നത് ഗുരുതരമായ അപകടത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

160 കിലോമീറ്റർ വരെ വേഗതയിലാണ് ​വന്ദേഭാരത് സഞ്ചരിക്കുന്നത്. അമിതമായ വേഗതിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ എതെങ്കിലും വസ്തുക്കളിൽ ഇടിച്ചാൽ പാളം തെറ്റാനുള്ള സാധ്യതയേറെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത ട്രെയിനുകൾക്ക് മുന്നിൽ ഭാരമേറിയ എൻജിനുകൾ ഉണ്ട്. വന്ദേഭാരതിന് ഇത് ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

ട്രെയിനുകളുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്ന രീതിയിൽ മനുഷ്യരും കന്നുകാലികളും പാളത്തിലേക്ക് അതിക്രമിച്ചു കടക്കുന്നത് തടയാൻ ശക്തമായ വേലികൾ ഒരുക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെയും റായ്ബറേലിയിലെയും കോച്ച് ഫാക്ടറികളിലുമാണ് നിര്‍മിക്കുന്നത്. 2024 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്താകെ 136 വന്ദേഭാരത് ട്രെയിൻ സർവീസുകൾ ഓടുന്നുണ്ട്. ദീർഘദൂര യാത്രകൾക്കുള്ള പുതിയ സ്ലീപ്പർ ക്ലാസ് സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് റെയില്‍വെ.

വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതിനുശേഷം ലീഡിങ് കോച്ചില്‍ പശുക്കള്‍ ഇടിച്ച് കേടുപാടുകളുണ്ടായ സംഭവിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

അതേമയം റെയിൽവേ സേഫ്റ്റി കമീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിച്ച സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ സുരക്ഷിതമാണെന്ന് റെയിൽവേ പറഞ്ഞു. ‘അവ സുരക്ഷിതവും കാര്യക്ഷമവുമാണ്. നിർമാണ സമയത്ത് തന്നെ കവച് സുരക്ഷാ സംവിധാനവും മറ്റ് സുരക്ഷാ ഉപകരണങ്ങളും അവയിൽ ഘടിപ്പിച്ചിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർക്ക് ആധുനികവും സുഖകരവുമായ ഒരു റെയിൽ യാത്രാ അനുഭവം നൽകിയിട്ടുണ്ട്,’ റെയിൽവേ പറഞ്ഞു.

 

Content Highlight: The country’s super VIP trains, Vande Bharat trains, are in the serious accident risk category, according to a railway safety report.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related