ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദയാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കൊച്ചി ഇടപ്പെള്ളി സ്വദേശിയായ എന്‍.രാമചന്ദ്രന്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കൊച്ചി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെയാണ് രാമചന്ദ്രന്‍ കുടുംബസമേതം കശ്മീരിലേക്ക് പോയത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐ.എ.എന്‍.എസ് വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം നാരായണ മേനോന്‍ എന്നയാളുടെ മകനാണ് ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍. മകള്‍ക്കും ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രാമചന്ദ്രന്‍ ഇന്നലെ കശ്മീരിലെത്തിയത്. മകള്‍ […]
Source link
ജമ്മു കശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും
Date: