ന്യൂദല്‍ഹി: പഹല്‍ഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മതിച്ചുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. സര്‍വകക്ഷി യോഗത്തിലായിരുന്നു അമിത് ഷായുടെ വിശദീകരണമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നല്ലോയെന്നും എവിടെയോ വീഴ്ച സമ്മതിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നും യോഗത്തില്‍ അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാമില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കാനുമാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. […]
Source link
പഹല്‍ഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് സമ്മതിച്ച് അമിത് ഷാ: റിപ്പോര്‍ട്ട്
Date: