9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

ഇറാന്‍ തുറമുഖത്തെ സ്‌ഫോടനം; മരണ സംഖ്യ 14 ആയി ഉയര്‍ന്നു; 750 ലേറെ പേര്‍ക്ക് പരിക്ക്

Date:

ഇറാന്‍ തുറമുഖത്തെ സ്‌ഫോടനം; മരണ സംഖ്യ 14 ആയി ഉയര്‍ന്നു; 750 ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ ഷാഹിദ് രജെയ് തുറമുഖത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 750 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 1000 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ഷഹീദ് രജെയ്. തുറഖമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്.

മിസൈല്‍ നിര്‍മാണത്തിനായി എത്തിച്ച ഇന്ധനഘടകം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചന. സ്‌ഫോടനത്തിന് പിന്നാലെ വലിയ രീതിയില്‍ തീപ്പടര്‍ന്നതും പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.

കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണിത്. സ്ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.

ഷഹീദ് രജെയ്‌യിലെ കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചതിലെ അപാകതയാണ് സ്ഫോടനത്തിന് കാരണമെന്ന് ഇറാന്റെ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷന്റെ വക്താവ് ഹൊസൈന്‍ സഫാരി പറഞ്ഞു. കണ്ടെയ്നറുകള്‍ക്കുള്ളിലെ രാസവസ്തുക്കളാണ് സ്‌ഫോടനം ഉണ്ടാവാന്‍ കാാരണമെന്നും എന്നാല്‍ ഈ വിവരം ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം ഇറാന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

മുമ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റ് തുറമുഖം സന്ദര്‍ശിക്കുന്നതിനിടെ തുറമുഖത്ത് അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി സഫാരി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ ഉത്തരവിട്ടിട്ടുണ്ട്. സ്‌ഫോടനം നടന്ന് ഏകദേശം 10 മണിക്കൂറിന് ശേഷം, തീപ്പിടുത്തം രൂക്ഷമായതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നതിന്റെയും മറ്റും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഷഹീദ് രജെയ് തുറമുഖം പ്രധാനമായും കണ്ടെയ്‌നര്‍ ഗതാഗത്തിനായാണ്‌ ഉപയോഗിച്ചിരുന്നത്. കൂടാതെ എണ്ണ ടാങ്കുകളും മറ്റ് പെട്രോകെമിക്കല്‍ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാല്‍ സ്‌ഫോടനം തുറമുഖത്തെ എണ്ണ ശുദ്ധീകരണശാലകള്‍, ഇന്ധന ടാങ്കുകള്‍, വിതരണ സമുച്ചയങ്ങള്‍, എണ്ണ പൈപ്പ്ലൈനുകള്‍ എന്നിവയെ ബാധിച്ചിട്ടില്ലെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

2020 മെയ് മാസത്തില്‍ ഇതേ തുറമുഖത്ത് വലിയ സൈബര്‍ അറ്റാക്ക് നടന്നിരുന്നു. ഇസ്രഈലാണ് ഇതിന് പിന്നിലെന്നും ആരോപിക്കപ്പെട്ടിരുന്നു. അന്ന് തുറമുഖത്തിലെ കമ്പ്യൂട്ടര്‍ സിസ്റ്റം അടക്കം തകരാറിലായതിനെത്തുടര്‍ന്ന് ദിവസങ്ങളോളം കണ്ടെയ്‌നര്‍ ഗതാഗതം തടസപ്പെട്ടിരുന്നു.
പുതിയ ആണവ കരാറിനെക്കുറിച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സ്ഫോടനം.

Content Highlight: Huge explosion at Iranian port; Death toll rises to 14; Over 750 injured




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related