ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ രോഹിണിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു. 800 മുതല്‍ 1000ത്തോളം കുടിലുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. തീപ്പിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രോഹിണിയിലെ സെക്ടര്‍ 17ലാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ കുടിലുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ തീ വളരെ വേഗം ആളിപ്പടരുകയായിരുന്നു. ഉച്ചയ്ക്ക് 2.05ഓടെയാണ് മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദല്‍ഹി ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് […]
Source link
ദല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
Date: