കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക. പുക ഉയർന്നത് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിലാണ്. സംഭവസ്ഥലത്ത് നിന്നും രോഗികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആർക്കും പ്രശ്നങ്ങളൊന്നുമില്ല സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. രോഗിയുടെ കൂട്ടിരുപ്പുകാരൻ പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം.ഏകദേശം 500 ൽ അധികം രോഗികളായിരുന്നു അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത്.
ഇവരെയെല്ലാം തൊട്ടടുത്ത ആശുപത്രികളിലേക്കാണ് മാറ്റുന്നത്. സി.ടി സ്‌കാനിന്റെ അടുത്ത് നിന്നാണ് പുക ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ. താഴത്തെ നിലയിൽ നിന്നാണ് പുക ഉയർന്നത്. സംഭവം അറിഞ്ഞ ഉടനെ തന്നെ പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രോഗികളെ പൂർണമായും മാറ്റിയിട്ടില്ല. പരമാവധി വേഗത്തിൽ ൽ തെന്നെ രോഗികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
updating…
Content Highlight: Smoke in the emergency department of Kozhikode Medical College; patients evacuated