16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്

Date:

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്ക്. പാക് നടന്‍ ഫവാദ് ഖാന്‍, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന്‍ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.

‘ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവിൽ ഈ രാജ്യത്ത് ലഭ്യമല്ല. സർക്കാർ നീക്കം ചെയ്യൽ അഭ്യർത്ഥനകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഗൂഗിൾ സുതാര്യത റിപ്പോർട്ട് സന്ദർശിക്കുക,’ എന്നാണിപ്പോൾ ഈ ചാനൽ തുറന്നാൽ കാണാൻ സാധിക്കുക.

ഇന്ത്യയെക്കുറിച്ച് തെറ്റായതും പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഈ ആഴ്ച ആദ്യം സർക്കാർ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തിരുന്നു .

ഇതിന് പിന്നാലെയാണ് ഷഹബാസ് ഷരീഫിന്റെ ചാനലിനും വിലക്കേര്‍പ്പെടുത്തിയത്. തീവ്രവാദികളെ മിലിറ്റന്റുകള്‍ എന്ന് വിളിച്ച ബിബിസിയുടെ വാര്‍ത്തകളെയും വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോൺ ന്യൂസ്, ഇർഷാദ് ഭാട്ടി, സാമ ടി.വി, എ.ആർ.ഐ ന്യൂസ്, ബി.ഒ.എൽ ന്യൂസ്, റാഫ്താർ, ദി പാകിസ്ഥാൻ റഫറൻസ്, ജിയോ ന്യൂസ്, സമാ സ്‌പോർട്‌സ്, ജി.എൻ.എൻ, ഉസൈർ ക്രിക്കറ്റ്, ഉമർ ചീമ എക്‌സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫാറൂഖ്, സുനോ ന്യൂസ്, റാസി നാമ എന്നിവയാണ് ബ്ലോക്ക് ചെയ്‌ത യൂട്യൂബ് ചാനലുകൾ.

പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ റിപ്പോർട്ടിങ്ങിനെതിരെയും സർക്കാർ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ 22 ന് കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളെ തുടർന്നാണ് ഈ നടപടി .

അതേസമയം, ബാബർ അസം, മുഹമ്മദ് റിസ്വാൻ, വസീം അക്രം എന്നിവരുൾപ്പെടെ മുൻനിര പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെയും മുൻ താരങ്ങളുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കും ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഭീകരാക്രമണത്തിന് ശേഷം അതിർത്തിക്കപ്പുറത്തുള്ള സ്വാധീനമുള്ള വ്യക്തികൾക്കെതിരായ ഡിജിറ്റൽ നടപടികൾ കേന്ദ്രം ശക്തമാക്കിയിരിക്കുകയാണ്. നിയന്ത്രിത അക്കൗണ്ടുകളുടെ പട്ടികയിൽ ടെസ്റ്റ് ക്യാപ്റ്റൻ ഷാൻ മസൂദും പേസർമാരും ഉൾപ്പെടുന്നു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാൻ ബന്ധം വ്യക്തമായതായി എന്‍.ഐ.എ പറഞ്ഞു. ഭീകരാക്രമണത്തില്‍ പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്‌.ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭീകരരും ഐ.എസ്‌.ഐയും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഐ.എസ്‌.ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍.

ഭീകരര്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് സാറ്റ്‌ലൈറ്റ് ഫോണെങ്കിലും ആക്രമണ സമയത്ത് ഉപയോഗിച്ചുവെന്നും സാറ്റ്‌ലൈറ്റ് ഫോണുകളുടെ സിഗ്‌നല്‍ ലഭിച്ചെന്നും എന്‍.ഐ.എ പറഞ്ഞു. സംഭവത്തില്‍ 2800 പേരെ ഇതുവരെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ 150 പേര്‍ നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ ഉണ്ട്.

 

 

Content Highlight: Pakistan PM Shehbaz Sharif’s YouTube channel blocked in India




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related