16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

അവര്‍ അതാണ് അര്‍ഹിക്കുന്നത്; ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയുടെ നികുതി ഇളവ് പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Date:



World News


അവര്‍ അതാണ് അര്‍ഹിക്കുന്നത്; ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയുടെ നികുതി ഇളവ് പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയുടെ നികുതി ഇളവ് പദവി പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യാമ്പസ് ആക്ടിവിസത്തില്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള തന്റെ ആവശ്യങ്ങള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പദവി പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ട്രംപിന്റെ ആവശ്യങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചിനെ തുടര്‍ന്ന് ഹാര്‍ഡ് വാര്‍ഡ് യൂണിവേസ്റ്റിയുടെ 2.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ യൂണവേഴ്‌സിറ്റി നിയമപരമായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന്റെ നീക്കം.

ഹാര്‍ഡ് വാര്‍ഡിന്റെ നികുതി ഇളവ് സ്റ്റാറ്റസ് തങ്ങള്‍ എടുത്ത് കളയാന്‍ പോകുന്നുവെന്നും അവര്‍ അതാണ് അര്‍ഹിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

നേരത്തെ രണ്ട് ബില്യണ്‍ ഡോളര്‍ ധനസഹായം യു.എസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ട്രംപിന്റെ നടപടിയെ ചോദ്യം സര്‍വകലാശാല കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിവരുന്ന ധനസഹായത്തില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

പിന്നാലെ സര്‍വകലാശാല മാപ്പ് പറഞ്ഞില്ലെങ്കില്‍ കാലങ്ങളായി ഉണ്ടായിരുന്ന നികുതിയില്ലാ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി പിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ക്യമ്പസില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രകോപിതനായിക്കൊണ്ടാണ് ട്രംപിന്റെ നടപടികള്‍. ജൂതവിരുദ്ധതയ്ക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ പട്ടിക ഹാര്‍വാര്‍ഡ് സര്‍വകലാശാല തള്ളിയതോടെയാണ് ട്രംപ് പ്രകോപിതനായത്.

ക്യാമ്പസിനുള്ളില്‍ പ്രതിഷേധക്കാര്‍ ധരിക്കുന്ന മുഖംമൂടികള്‍ നിരോധിക്കണമെന്നും പ്രതിഷേധത്തിനിടെ സര്‍വകലാശാലാ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു ട്രംപ് സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പുകളേയോ ക്ലബ്ബുകളേയോ അംഗീകരിക്കാന്‍ പാടില്ലെന്നും അവര്‍ക്ക് ധനസഹായം നല്‍കരുതെന്നും ഭീകരതയെയോ ജൂത വിരുദ്ധതയെയോ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയാന്‍ പ്രവേശന പ്രക്രിയയില്‍ മാറ്റം വരുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു.

ഹാര്‍വാര്‍ഡിന് പുറമെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാന്റുകളും കരാറുകളും ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2025 മാര്‍ച്ച് ഏഴിനാണ് ട്രംപ് ഭരണകൂടം കൊളംബിയയുടെ 400 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും പിന്‍വലിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റി അതിന്റെ കാമ്പസില്‍ അക്രമവും ജൂതവിരുദ്ധ പീഡനവും അനുവദിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.

പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് കരാറുകളും ഗ്രാന്റുകളും തിരികെ ലഭിക്കുന്നതിന് സര്‍വകലാശാല പാലിക്കേണ്ട ആവശ്യങ്ങളുടെ ഒരു പട്ടിക ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇത് പാലിക്കാമെന്ന് കൊളംബിയ സര്‍വകലാശാല അറിയിച്ചിരുന്നു.

Content Highlight: They deserve it; Donald Trump says he will revoke Harvard University’s tax breaks




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related