9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെയുള്ള ഹൂത്തി ആക്രമണം; തിരിച്ചടിക്കുമെന്ന് നെതന്യാഹു

Date:

ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെയുള്ള ഹൂത്തി ആക്രമണം; തിരിച്ചടിക്കുമെന്ന് നെതന്യാഹു

ജെറുസലേം: ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെയുള്ള ഹൂത്തി ആക്രമണത്തിൽ ഹൂത്തികൾക്ക് നേരെ ശക്തമായ പ്രത്യാക്രമണവും നടത്തുമെന്ന് പ്രഖ്യാപിച്ച് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യെമനിലെ ഹൂത്തികൾക്ക് നേരെ ഒന്നിലധികം ഘട്ടങ്ങളിലായി തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

‘ അവരുടെ ആക്രമണങ്ങളിൽ മുമ്പ് ഞങ്ങൾ തിരിച്ചടിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങൾ നടപടിയെടുക്കും. പക്ഷേ എനിക്ക് ഇപ്പോൾ വിശദമായി പറയാൻ കഴിയില്ല. ഒന്ന് മാത്രം പറയാം. തിരിച്ചടി ഒരു സ്ഫോടനത്തിൽ തീരില്ല ഒന്നിലധികം ആക്രമണങ്ങൾ അവർ നേരിടാൻ പോകുന്നെ ഉള്ളു,’ ടെലിഗ്രാം മെസേജിങ് പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ നെതന്യാഹു പറഞ്ഞു.

ഹൂത്തികൾ വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ ഇസ്രഈലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായാണ് ഇസ്രഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഏഴിരട്ടി ദോഷമാകും ഫലമെന്ന് ഇസ്രഈൽ പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിസൈൽ പതിച്ചതിന് പിന്നാലെ യൂറോപ്യൻ, യു.എസ് വിമാനക്കമ്പനികൾ അടുത്ത കുറച്ച് ദിവസത്തേക്ക് തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കി. ജനുവരിയിൽ ഹമാസുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിനുശേഷം, കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇസ്രഈലിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്ന നിരവധി വിദേശ വിമാനക്കമ്പനികൾ യാത്ര പുനരാരംഭിച്ച് തുടങ്ങിയപ്പോഴാണ് പുതിയ ആക്രമണം ഉണ്ടാകുന്നത്.

ന്യൂയോർക്കിലെ ജെ.എഫ്‌.കെയിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഞായറാഴ്ചത്തെ വിമാനവും തിങ്കളാഴ്ച ടെൽ അവീവിൽ നിന്നുള്ള മടക്ക വിമാനവും റദ്ദാക്കിയതായി ഡെൽറ്റ എയർ ലൈൻസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. ഇസ്രഈലിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ബെൻ ഗുറിയോൺ.

ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജർമൻ, സ്പാനിഷ് വിമാന കമ്പനികൾ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിലേക്കും വഴിതിരിച്ച് വിട്ടു.

 

 

Content Highlight: Netanyahu vows to act against Houthis after attack on Israel’s main airport




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related