ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകം കൊണ്ടുള്ള പെയിന്റടിക്കണമെന്ന് യോഗി; ‘ഗോബര്‍നാമ’ എന്ന് അഖിലേഷ് യാദവ്
ലഖ്‌നൗ: സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളില്‍ ചാണകം കൊണ്ടുള്ള പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചാണകം കൊണ്ടുള്ള പെയിന്റ് ഉപയോഗിക്കണമെന്നും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യയും നൂതനാശയങ്ങളും കൂടുതലായി ഉപയോഗിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഗോസംരക്ഷണ കേന്ദ്രങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള നടപടിയാണിതെന്നും അതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി പറഞ്ഞു. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കവേയായിരുന്നു ആദിത്യനാഥിന്റെ നിര്‍ദേശം.
തദ്ദേശീയമായ പശു ഇനങ്ങള്‍ക്ക് ഡിവിഷണല്‍ തല മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും മാതൃകാപരമായ ഗോ ആശ്രയ സ്ഥലങ്ങളെ അംഗീകരിക്കണമെന്നും യോഗി നിര്‍ദേശിക്കുകയുണ്ടായി. പശു അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ മത്സരങ്ങള്‍ നടത്താനും യോഗിയുടെ നിര്‍ദേശമുണ്ട്.
പശുക്കളെ പരിചരിക്കാനുള്ള ആളുകളുടെ നിയമനം, വെള്ളം പച്ചപ്പുല്ല്, തവിട്, എന്നിവയുടെ മതിയായ വിതരണം ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് യോഗി നിര്‍ദേശിച്ചു. പശു ആശ്രമങ്ങളിലെ പശുക്കളെ സംരക്ഷിക്കുക.ും സി.സി.ടി.വി ക്യാമറകളിലൂടെ പതിവ് പരിശോനകള്‍ നടത്തണമെന്നും യോഗി അറിയിച്ചു.
പിന്നാലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ചാണകം അടങ്ങിയ പെയിന്റ് ഉപയോഗിക്കണമെന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ഗോബര്‍നാമ എന്ന ഹിന്ദി വാക്കാണ് പോസ്റ്റിനെതിരെ അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചത്. സര്‍ക്കാരിന്റെ പുതിയ നേട്ടമാണ് ഗോബര്‍നാമയെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Yogi wants government offices in Uttar Pradesh to be painted with cow dung; Akhilesh Yadav calls it ‘Gobarnama’