കര്‍ണാടകയില്‍ വീണ്ടും ദളിത് വിവേചനം; ദളിതര്‍ മുടിവെട്ടുന്നതിന് ഗ്രാമത്തിലെ എല്ലാ ബാര്‍ഷോപ്പുകളും അടച്ചു
ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പാള്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് നേരെ വിവേചനമുണ്ടായതായി റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ മുടി വെട്ടാനെത്തിയപ്പോള്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടായിരുന്നു വിവേചനം.
കൊപ്പാള്‍ ജില്ലയുടെ ആസ്ഥാനത്ത് നിന്നും ഏഴ് കിലോമീറ്റര്‍ അകലെ മുദബള്ളി ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകളാണ് പൂട്ടിയത്. ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പെട്ട വ്യക്തികള്‍ ബോര്‍ബര്‍ ഷോപ്പുകളിലെത്തിയപ്പോഴാണ് ഉടമകള്‍ ഷോപ്പ് അടച്ചിട്ടത്.
ദളിത് പുരുഷന്മാര്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ സേവനം നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. പിന്നാലെ തൊട്ടുകൂടായ്മയും വിവേചനവും പ്രോത്സാഹിപ്പിച്ചാല്‍ ശിക്ഷ നടപ്പിലാക്കുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദളിതര്‍ക്ക് സേവനം നല്‍കാതിരിക്കുന്ന പ്രവണതയില്‍ നിന്നും ബാര്‍ബര്‍മാര്‍ മാറി ചിന്തിച്ചിരുന്നു.
എന്നാല്‍ രണ്ട് മാസത്തിന് ശേഷം വീണ്ടും കൊപ്പാള്‍ മേഖലയില്‍ ദളിതരെ മനപൂര്‍വം ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട് വരികയായിരുന്നു. മുടിമുറിക്കാനായി മാത്രം പ്രദേശവാസികളായ ദളിത് വിഭാഗക്കാര്‍ക്ക് ഏഴ് കിലോമീറ്റര്‍ വരെ നടക്കേണ്ടി വരുമെന്നും അവര്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നടക്കുന്നതിനെതിരെ ബി.ജെ.പി ഉള്‍പ്പെടെ വിമര്‍ശിച്ചു. ദളിതരുടെ ദുരവസ്ഥയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിസംഗതയാണിതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
മുടിമുറിക്കുന്നതിലുള്‍പ്പെടെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തിലും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുമെല്ലാം ദളിത് വിവേചനമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
Content Highlight: Dalit discrimination again in Karnataka; All barbershops in the village closed for Dalits to get haircuts