17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ഷെല്ലാക്രമണമോ വെടിവെപ്പോയില്ല; 19 ദിവസങ്ങള്‍ക്ക് ശേഷം അതിര്‍ത്തി ശാന്തമെന്ന് റിപ്പോര്‍ട്ട്

Date:



national news


ഷെല്ലാക്രമണമോ വെടിവെപ്പോയില്ല; 19 ദിവസങ്ങള്‍ക്ക് ശേഷം അതിര്‍ത്തി ശാന്തമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി നിയന്ത്രണ രേഖയില്‍ വെടിവെപ്പും ഷെല്ലാക്രമണവുമില്ലാത്ത ദിവസമായിരുന്നു ഇന്നലെയെന്ന് സൈന്യം. 19 ദിവസത്തിന് ശേഷം ആദ്യത്തെ ശാന്തമായ രാത്രിയായിരുന്നുവെന്നും സൈന്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചക്കും തിങ്കളാഴ്ച്ചക്കും ഇടയിലുള്ള രാത്രി ജമ്മു കശ്മീരിലും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും മറ്റ് പ്രദേശങ്ങളിലും ഏറെക്കുറെ സമാധാനപരമായിരുന്നുവെന്നാണ് സൈന്യം അറിയിച്ചത്.

ഏപ്രില്‍ 22ലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നതായും വെടിനിര്‍ത്തല്‍ ലംഘനങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 23മുതല്‍ മെയ് ആറ് വരെ നിയന്ത്രണ രേഖയില്‍ ഒന്നിലധികം മേഖലകളില്‍ വെടിവെപ്പുകളും മറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ മെയ് ഏഴ് മുതല്‍ 11വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് വരെ നിയന്ത്രണ രേഖയില്‍ വ്യോമാക്രമണവും ഷെല്ലാക്രമണവും നടന്നിരുന്നു.

പൂഞ്ചിലെ സൂരാന്‍കോട്ടില്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഷെല്ലാക്രണവും വെടിവെപ്പും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 11ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇന്ത്യ ടുഡേ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ പല ഇടങ്ങളിലും ദൈനംദിന ജീവിതം പുനരാരംഭിച്ചതായും പലരും തിരിച്ച് വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തിയിരുന്നു. പിന്നാലെ ഇന്ത്യ-പാക് നയതന്ത്രമുള്‍പ്പെടെ തകരാറിലായിരുന്നു. ഷെല്ലാക്രമണങ്ങള്‍ക്കും വ്യോമാക്രമണത്തിനും പിന്നാലെ മെയ് 11നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയത്.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചിരുന്നു. പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള മൂന്നാം കക്ഷി ഇടപെടലിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: report says No shelling or firing; Border calm after 19 days




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related