11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ട്രംപിന്റെ വാദം തള്ളി ഇന്ത്യ; വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല- വിദേശകാര്യ മന്ത്രാലയം

Date:



national news


ട്രംപിന്റെ വാദം തള്ളി ഇന്ത്യ; വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല: വിദേശകാര്യ മന്ത്രാലയം

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളിക്കൊണ്ടായിരുന്നു വിദേശകാര്യ വക്താവിന്റെ വാര്‍ത്താ സമ്മേളനം.

ഡി.ജി.എം.ഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനായി പാകിസ്ഥാനാണ് ഇന്ത്യയെ സമീപിച്ചതെന്നും ശക്തമായി തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങള്‍ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാകുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പിന്മാറാന്‍ പാകിസ്ഥാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യക്ക് കൈമാറുക എന്നതാണ്. കൂടാതെ ടി.ആര്‍.എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് യു.എന്നിന് ഇന്ത്യ തെളിവുകള്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

പാക് വ്യോമത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തുവെന്നും ആണവഭീഷണി ഉയര്‍ത്താന്‍ ഇനി അനുവദിക്കില്ലെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്‍കി. ആണവഭീഷണിക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ചാല്‍ മറ്റ് പല രാഷ്ട്രങ്ങളിലും സമാനമായ സംഭവങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിയക്കാട്ടി.

അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്ന നിലപാട് പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവെക്കുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനുപുറമെ അമേരിക്ക നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം ചര്‍ച്ചയായില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

പാകിസ്ഥാനിലെ കിരാന ഹില്‍സില്‍ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെകില്‍ അത് പറയേണ്ടത് പാകിസ്ഥാന്‍ സൈന്യമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഭയന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യു.എസ് പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തില്‍ പ്രതിപക്ഷം ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനം.

Content Highlight: India rejects Trump’s claim; no one mediated the ceasefire: Ministry of External Affairs




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related