പൊലീസ് തലപ്പത്തെ അഴിച്ചുപണി റദ്ദാക്കി സര്‍ക്കാര്‍; അജിത്ത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയ നടപടിയടക്കം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് കഴിഞ്ഞ ആഴ്ച്ച നടപ്പിലാക്കിയ നടപടികള്‍ റദ്ദാക്കി സംസംസ്ഥാന സര്‍ക്കാര്‍.
എ.ഡി.ജി.പി അജിത്ത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയ നടപടികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഉത്തരവ് പ്രകാരം അജിത്ത് കുമാര്‍ ബറ്റാലിയന്‍ ചുമതലയില്‍ തുടരും.
മഹിപാല്‍ യാദവ് എക്‌സൈസ് കമ്മീഷണറായും ബല്‍റാം കുമാര്‍ ഉപാധ്യയ ജയില്‍ മേധാവിയായും തുടരും. പൊലീസ് തലപ്പത്തെ അഴിച്ചുപണി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായതാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മഹിപാല്‍ യാദവിന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഈ സമയത്താണ് ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അദ്ദേഹത്തിന് എക്‌സൈസ് കമ്മീഷണറായി തുടരാം.
ജയില്‍ മേധാവിയായ ബല്‍റാം കുമാര്‍ ഉപാധ്യയ പൊലീസ് അക്കാദമി മേധാവിയില്‍ നിന്ന് ജയില്‍ മേധാവിയായും തുടരാം.
Content Highlight: Government cancels changes in police department; including making Ajith Kumar Excise Commissioner