17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം

Date:



World News


റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം

ബുക്കാറെസ്റ്റ്: റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം. ബുക്കാറെസ്റ്റ് മേയറായ നിക്കുസര്‍ ഡാന്‍ യൂറോസ്‌കെപ്റ്റിക്കാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 54 ശതമാനം വോട്ട് നേടിയാണ് നിക്കുസര്‍ ഡാന്‍ വിജയം ഉറപ്പിച്ചത്.

നിക്കുസര്‍ ഡാന്‍

വലതുപക്ഷ സഖ്യകക്ഷിയായ അലയന്‍സ് ഫോര്‍ ദി യൂണിയന്‍ ഓഫ് റൊമാനിയന്‍സ് (എ.യു.ആര്‍) നേതാവ് ജോര്‍ജ് സിമിയോണാണ് തോല്‍വി നേരിട്ടത്. 46 ശതമാനം വോട്ടാണ് എ.യു.ആര്‍ സ്ഥാനാര്‍ത്ഥിക്ക് നേടാനായത്.

ഇന്നലെ (ഞായര്‍)യാണ് റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നത്.

ജോര്‍ജ് സിമിയോണ്‍

വോട്ടെണ്ണലിനിടെ അടുത്ത പ്രസിഡന്റ് എന്ന് അവകാശപ്പെട്ട് സിമിയോണ്‍ എക്സില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തോല്‍വി സമ്മതിച്ച് നിക്കുസര്‍ ഡാനിനെ സിമിയോണ്‍ അഭിനന്ദിക്കുകയും ചെയ്തു.

ഈ വിധി റൊമാനിയന്‍ ജനതയുടെ താത്പര്യമായിരുന്നുവെന്നും എന്നാല്‍ വിജയത്തിനായി തങ്ങള്‍ ഏതറ്റം വരെ പോകുമെന്നും സിമിയോണ്‍ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡാനും പ്രതികരിച്ചിരുന്നു.

തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഡാന്‍ പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ തന്നെ റൊമാനിയയുടെ പുനര്‍നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഡാന്‍ പറഞ്ഞിരുന്നു. ഉക്രൈന് പിന്തുണ നല്‍കുമെന്നും ഡാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫലം വന്നതോടെ മൊള്‍ഡോവ പ്രസിഡന്റ് മായ സാന്‍ഡു ഡാനിനെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. മൊള്‍ഡോവയും റൊമാനിയയും യൂറോപ്പിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മായ സാന്‍ഡു അറിയിച്ചിരുന്നു.

റൊമാനിയയുടെ സൗഹൃതരാജ്യങ്ങളില്‍ ഒന്നാണ് മൊള്‍ഡോവ. മൊള്‍ഡോവയിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേര്‍ക്ക് മൊള്‍ഡോവന്‍-റൊമാനിയന്‍ പൗരത്വമുണ്ട്. ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഡാനിനെ അഭിനന്ദിച്ച് പ്രതികരിച്ചു.

അതേസമയം 2024 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കിയിരുന്നു. ക്രമക്കേടുകളും റഷ്യന്‍ ഇടപെടലുകളുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

തുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആദ്യതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ കാലിന്‍ ജോര്‍ജെസ്‌കു ഒന്നാമതെത്തിയിരുന്നു. സിമിയോണ്‍ 41 ശതമാനം വോട്ടും ഡാനും മുന്‍ സെനറ്റര്‍ ക്രിന്‍ അന്റോണെസ്‌കുവും ഏകദേശം 20 ശതമാനം വോട്ടുമാണ് നേടിയിരുന്നത്.

നിലവില്‍ ട്രംപ് ആരാധകനും യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശകനുമായ സിമിയോണിനെതിരായ വിജയം ഡാനിനും യൂണിയനും ആശ്വാസമാണ് നല്‍കുന്നത്. റൊമാനിയയിലെ ഒരു തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമായിരുന്നു ഇതവണത്തേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 65 ശതമാനം.

Content Highlight: Romanian presidential election: Pro-EU candidate wins over right-wing candidate




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related