12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കണമെന്ന നിയമമില്ല; ഇ.ഡിയോട് സുപ്രീം കോടതി

Date:

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കണമെന്ന നിയമമില്ല; ഇ.ഡിയോട് സുപ്രീം കോടതി

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കണമെന്ന നിയമമില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസിലെ പ്രതിയായ അന്‍വര്‍ ദേബറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇ.ഡിയുടെ പ്രതികരണം.

ഈ കേസില്‍ ഒമ്പത് മാസമായിട്ടും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുകയായിരുന്നു പ്രതിയായ അന്‍വര്‍ ദേബര്‍. കേസ് പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു.

തമിഴ്‌നാട് മുന്‍ മന്ത്രിയായ സെന്തില്‍ ബാലാജി പ്രതിയായ കേസില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീം കോടതി മുമ്പ് നിഷ്‌കര്‍ഷിച്ചിരുന്നു. ഇതേ നിബന്ധന അന്‍വറിന്റെ കേസിലും പാലിക്കണമെന്നാണ് ഇ. ഡി ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അന്‍വര്‍ ദേബറിനെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത്. ഇയാള്‍ ഒമ്പത് മാസം മാത്രമാണ് ജയിലില്‍ കിടന്നതെന്നാണ് ഇ.ഡി ജാമ്യം നല്‍കാത്തതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.

എന്നാല്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് അഭയ്.എസ്. ഒകയും ഉജ്ജ്വല്‍ ഭൂയനും ജാമ്യം ലഭിക്കാന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കണമെന്ന നിയമമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

പ്രസ്തുത കേസില്‍ 450 ഓളം സാക്ഷികള്‍ ഉണ്ടെന്നും അതിനാല്‍ ഉടനെയൊന്നും വിചാരണ പൂര്‍ത്തിയാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും അയാള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ ആവില്ലെന്നും ഇ.ഡി വാദിച്ചെങ്കിലും കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല.

തുടര്‍ന്ന് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഒരു ആഴ്ച്ചക്കുള്ളില്‍ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രതിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: There is rule law that requires one year in jail to get bail in money laundering case: Supreme Court to ED




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related