9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

ഉപരോധ മുന്നറിയിപ്പിന് പിന്നാലെ ഇസ്രഈലുമായുള്ള സ്വാതന്ത്രവ്യപാര കരാറുകള്‍ നിര്‍ത്തിവെച്ച് ബ്രിട്ടന്‍

Date:



World News


ഉപരോധ മുന്നറിയിപ്പിന് പിന്നാലെ ഇസ്രഈലുമായുള്ള സ്വാതന്ത്രവ്യപാര കരാറുകള്‍ നിര്‍ത്തിവെച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇസ്രഈലിനെതിരെ നിര്‍ണായക നടപടിയുമായി ബ്രിട്ടന്‍. ഇസ്രഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ യു.കെ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ലണ്ടനിലെ ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തിയതിന് ശേഷമാണ് കരാറുകള്‍ നിര്‍ത്തിവെച്ചത്.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടി ലോകമെമ്പാടുമുള്ള സുഹൃത്ത് രാജ്യങ്ങളില്‍ നിന്ന് ഇസ്രഈലിനെ ഒറ്റപ്പെടുത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഗസയില്‍ ഇസ്രഈല്‍ തുടരുന്നത് ധിക്കാരപരമായ നടപടിയാണെന്നും ലാമി പറഞ്ഞു. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസയിലെ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രഈല്‍ തീരുമാനത്തെ ഡേവിഡ് ലാമി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇസ്രഈലിന്റെ സുഹൃത്ത് എന്ന നിലയില്‍ നെതന്യാഹു സര്‍ക്കാരിന്റെ നീക്കത്തില്‍ വേദനയുണ്ടെന്നും ലാമി പറഞ്ഞു.

ബ്രിട്ടന്റെ ഉഭയകക്ഷി ബന്ധവുമായി ഇസ്രഈലിന്റെ നീക്കങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്നും ഡേവിഡ് ലാമി ചൂണ്ടിക്കാട്ടി.

ഇതിനുപിന്നാലെയാണ് ഇസ്രഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദാക്കിയത്. കൂടാതെ ഗസയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യു.കെ സര്‍ക്കാരിന്റെ നടപടി.

കഴിഞ്ഞ ദിവസം ലണ്ടനിലെ ഏതാനും വ്യാപരികള്‍ ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചുകൊണ്ടാണ് വ്യപാരികള്‍ വോട്ട് ചെയ്തത്.

യു.കെയിലെ കോ-ഓപ്പറേറ്റീവ് എന്ന സഹകരണ സംഘത്തില്‍ അംഗങ്ങളായ വ്യാപാരികളാണ് ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ചത്. ഏകദേശം 73 ശതമാനം അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇസ്രഈല്‍ ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് സഹകരണ ബോര്‍ഡ് ധാര്‍മികമായ ഉത്തരവാദിത്തം നിറവേറ്റണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്.

അതേസമയം ഗസയിലെ ഇസ്രഈല്‍ വംശഹത്യ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 600,000ഓളം ആളുകള്‍ ലണ്ടന്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ശനിയാഴ്ചയാണ് പ്രതിഷേധം നടന്നത്. ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പയിന്‍, ഫ്രണ്ട്‌സ് ഓഫ് അല്‍-അഖ്‌സ, മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍, സ്റ്റോപ്പ് ദി വാര്‍, ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറം തുടങ്ങിയ സംഘടനകളാണ് ലണ്ടനില്‍ പ്രതിഷേധിച്ചത്.

ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധത്തിന് നേരെ ഒരു സംഘം ഇസ്രഈല്‍ അനുകൂലികള്‍ മുദ്രവാക്യം മുഴക്കുകയും ചെയ്തിരുന്നു. ‘ഭീകരരെ പിന്തുണക്കുന്നവര്‍ തെരുവുകളില്‍ നിന്ന് മാറിനില്‍ക്കൂ’ എന്നായിരുന്നു ഇസ്രഈല്‍ അനുകൂലികളുടെ മുദ്രാവാക്യം. പ്രതിഷേധക്കാര്‍ക്കിടയില്‍ ഇസ്രഈല്‍ പതാകകള്‍ക്കൊപ്പം ഇന്ത്യന്‍ പതാകകളും ഉണ്ടായിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Britain suspends free trade agreements with Israel after sanctions warning




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related