15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

രാജ്യം ഇരുട്ടില്‍ തുടരുമ്പോള്‍ സര്‍വകക്ഷി പ്രതിനിധികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത് അംഗീകരിക്കാനാകില്ല- ഡി. രാജ

Date:

രാജ്യം ഇരുട്ടില്‍ തുടരുമ്പോള്‍ സര്‍വകക്ഷി പ്രതിനിധികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത് അംഗീകരിക്കാനാകില്ല: ഡി. രാജ

ന്യൂദല്‍ഹി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാന്‍ ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ സി.പി.ഐ നേതാവ് ഡി. രാജ.

ഇന്ത്യയിലെ ജനങ്ങള്‍ ഇരുട്ടില്‍ തങ്ങിനില്‍ക്കുമ്പോള്‍ വിദേശ സര്‍ക്കാരുകള്‍ക്ക് വിശദീകരണം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡി. രാജ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെയാണ് ഡി. രാജയുടെ പ്രതികരണം.

സര്‍വകക്ഷി പ്രതിനിധികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അതാര്യതയും ഒഴിവാക്കലും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും ഡി. രാജ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിട്ടില്ലെന്നും പ്രതിനിധികളുടെ കര്‍ത്തവ്യത്തെ കുറിച്ച് വ്യക്തതയുമില്ലെന്നും ഡി. രാജ വിമര്‍ശിച്ചു.

ബി.ജെ.പിയുടെ 11 വര്‍ഷത്തെ വിദേശനയ നിലപാടുകള്‍ കാര്യമായ ഫലമുണ്ടാക്കിയില്ല. ജി 20യെ ചുറ്റിപ്പറ്റിയുള്ള ഫോട്ടോകളും ഹൈപ്പുകളും ഉണ്ടായിരുന്നിട്ടും ഒരു രാജ്യം പോലും ഇന്ത്യക്കൊപ്പം ഉറച്ചുനിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ഷായെ പോലുള്ള ബി.ജെ.പി നേതാക്കള്‍ കേണല്‍ സോഫിയ ഖുറേഷിയെ തീവ്രവാദികളുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ വളരെ മോശമായെന്നും സി.പി.ഐ നേതാവ് പ്രതികരിച്ചു.

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് സ്വന്തം ജനങ്ങളെയാണ് സര്‍ക്കാര്‍ ആദ്യം ബഹുമാനിക്കേണ്ടത്. ഇന്ത്യക്ക് വേണ്ടത് സുതാര്യതയും ഐക്യവും അന്തസുമാണ്. അല്ലാതെ ധാര്‍ഷ്ട്യം, അതാര്യത, അടിച്ചമര്‍ത്തല്‍ എന്നിവയല്ലെന്നും ഡി. രാജ പറഞ്ഞു.

അതേസമയം പാകിസ്ഥാനെതിരായ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബഹുകക്ഷി നയതന്ത്ര ദൗത്യത്തില്‍ കേന്ദ്രം സി.പി.ഐ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലും സി.പി.ഐക്ക് രണ്ടുവീതം അംഗങ്ങളുണ്ടെന്നിരിക്കുകയാണ് കേന്ദ്രത്തിന്റെ നീക്കം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി വിദേശ യാത്രകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പാകിസ്ഥാനെതിരായ നിലപാട് തുറന്നുകാട്ടാന്‍ ഇന്ത്യക്ക് ആരില്‍ നിന്നും അന്താരാഷ്ട്ര പിന്തുണ ലഭിച്ചില്ലെന്നുമാണ് ഖാര്‍ഗെ പറഞ്ഞത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

11 വര്‍ഷത്തിനിടെ 72 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. 151 വിദേശയാത്രകളും നടത്തി. യു.എസില്‍ മാത്രമായി പത്ത് തവണ സന്ദര്‍ശനം നടത്തി. എന്നാല്‍ മോദി സര്‍ക്കാരിന്റെ വിദേശനയത്തിന് കീഴില്‍ ഇന്ത്യ ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് മാത്രമാണോ പ്രധാനമന്ത്രിയുടെ ജോലിയൊന്നും ഖാര്‍ഗെ പരിഹസിച്ചിരുന്നു.

Content Highlight: Sending all-party representatives to foreign countries while the country remains in darkness is unacceptable: D. Raja

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related