17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ബീഫ് ഫ്രൈയ്ക്കൊപ്പം ഗ്രേവി ഫ്രീയായി വേണമെന്ന് വാശിപിടിക്കാനാവില്ല; പരാതി നിലനില്‍ക്കില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍

Date:

ബീഫ് ഫ്രൈയ്ക്കൊപ്പം ഗ്രേവി ഫ്രീയായി വേണമെന്ന് വാശിപിടിക്കാനാവില്ല; പരാതി നിലനില്‍ക്കില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍

എറണാകുളം: ബീഫ് ഫ്രൈക്കൊപ്പം ഗ്രേവി ലഭിച്ചില്ലെന്ന് പരാതി നിലനില്‍ക്കില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി ഗ്രേവി ഫ്രീയായി കിട്ടിയില്ലെന്ന യുവാവിന്റെ പരാതി പരിഗണിക്കവേയാണ് കമ്മീഷന്റെ നിരീക്ഷണം.

കോലഞ്ചേരി പത്താം മൈലിലെ ദി പേര്‍ഷ്യന്‍ ടേബിള്‍ എന്ന ഹോട്ടലിനെതിരെ എറണാകുളം സ്വദേശി ഷിബു. എസാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി പരിഗണന അര്‍ഹിക്കുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനും സുഹൃത്തും ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുകയും ഭക്ഷണത്തോടൊപ്പം ഗ്രേവിയും ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഗ്രേവി നല്‍കാന്‍ കഴിയില്ലെന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാര്‍ കുന്നത്ത്‌നാട് താലൂക്ക് സപ്ലൈ ഓഫീസറെ സമീപിക്കുകയായിരുന്നു.

പിന്നാലെ താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുകയെന്നത് സ്ഥാപനത്തിന്റെ നയമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. റിപ്പോര്‍ട്ടില്‍ തൃപ്തനാവാത്ത പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

അതേസമയം പരാതിക്കാരന് റസ്റ്റോറന്റിലെ ഭക്ഷണത്തെ കുറിച്ചോ ഗുണമേന്മയോ അളവോ സുരക്ഷയോ സംബന്ധിച്ച കാര്യങ്ങളില്‍ പരാതിയില്ലെന്നും ഗ്രേവി നല്‍കാത്തതാണ് പരാതിയെന്നും പറഞ്ഞ കമ്മീഷന്‍ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്റ്റോറന്റ് പറയുകയോ അതിന് പണം വാങ്ങുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം (2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം – സെക്ഷന്‍ 2/11) നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്നും ഇതിനടിസ്ഥാനത്തിലാണ് പരാതികള്‍ പരിഗണിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ സ്ഥാപനത്തിന്റെ സേവന ന്യൂനത തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Content Highlight: You can’t insist on free gravy with beef fries; Consumer Disputes Redressal Commission says complaint will not stand




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related