20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

ഫലസ്തീനിന് ഐക്യദാര്‍ഢ്യം; കാനില്‍ ഗസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ്

Date:

ഫലസ്തീനിന് ഐക്യദാര്‍ഢ്യം; കാനില്‍ ഗസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ്

 

ന്യൂയോര്‍ക്ക്: കാന്‍സ് ചലച്ചിത്രമേളയില്‍ ഇസ്രഈലി വംശഹത്യയില്‍ ഗസയില്‍ കൊല്ലപ്പെട്ട 5000 കുട്ടികളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.

2023മുതല്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിലെ അഞ്ച് വയസിന് താഴെയുള്ള 4986 കുട്ടികളുടെ പേരുകളാണ് ടീ ഷര്‍ട്ടില്‍ അച്ചടിച്ചിട്ടുള്ളത്.

പേരുകള്‍ക്ക് പുറമെ സ്‌റ്റോപ്പ് ഇസ്രഈലെന്നും അദ്ദേഹത്തിന്റെ ടീ ഷര്‍ട്ടിന് പിന്നില്‍ അച്ചടിച്ചിരുന്നു. ഗസയിലെ വംശഹത്യയെ അഭിസംബോധന ചെയ്ത് അദ്ദേഹം കാനില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് യൂജിന്‍ ജാരെക്കിയുടെ ദി സ്‌കിസ് ബില്യണ്‍ ഡോളര്‍മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രചാരാണാര്‍ത്ഥം എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂണിലാണ് ഹൈ സെക്യൂരിറ്റിയുള്ള ബ്രിട്ടീഷ് ജയിലില്‍ നിന്നും സാന്‍ജ് മോചിതനായത്.

യുദ്ധം, ദുരിതം, കാലാവസ്ഥാ വ്യതിയാനം, പ്രാകൃത സ്ത്രീവിരുദ്ധത എന്നിവ ക്രൂരതയാണെന്നും പിശാചുക്കളാണെന്നും അവ ഒന്നും അവശേഷിപ്പിക്കില്ലെന്നും ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷസ് നേരത്തെ പറഞ്ഞിരുന്നു.

നേരത്തെയും ഫലസ്തീനിനെ പിന്തുണച്ച് ശക്തമായ പ്രസ്താവനകള്‍ നടത്താന്‍ സെലിബ്രിറ്റികള്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പെറ്റിനെ ഉപയോഗിച്ചിട്ടുണ്ട്. ഫലസ്തീന്‍ പതാകകള്‍ ധരിച്ചും സെലിബ്രിറ്റികള്‍ എത്തിയിരുന്നു.

അതേസമയം ഇന്ന് പുലര്‍ച്ചെ മുതലുണ്ടായ ആക്രമണത്തില്‍ ഗസയില്‍ 46ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 53,573 പേര്‍ കൊല്ലപ്പെടുകയും 121,688 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: Solidarity with Palestine; Julian Assange wears T-shirt with names of children killed in Gaza at Cannes




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related