19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം; താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

Date:

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം; താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടുത്തിടെ നടപ്പാക്കിയ ബില്ലുകളിലാണ് സ്റ്റേ.

ബി.ജെ.പി പ്രവര്‍ത്തകന്‍ കെ. വെങ്കടാചലപതി നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, വി. ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ലക്ഷ്യങ്ങള്‍ക്കും നിയന്ത്രണ ചട്ടക്കൂടിനും ഭേദഗതികള്‍ വിരുദ്ധമാണെന്ന് കാണിച്ചാണ് പൊതുതാത്പര്യ ഹരജി.

അതേസമയം തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി വിധി വലിയ തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കേസ് മാറ്റിവെക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

വൈസ് ചാന്‍സിലര്‍ നിയനത്തിന് ഗവര്‍ണര്‍ക്കുള്ള അധികാരം ഒഴിവാക്കി സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സാധിക്കുമെന്ന് നേരത്തെ സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ബില്ലുകള്‍ അംഗീകരിക്കുന്നതില്‍ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും കാലതാമസമെടുക്കുന്നതിലും സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020, തമിഴ്നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020, തമിഴ്നാട് യൂണിവേഴ്സിറ്റീസ് ലോസ് (ഭേദഗതി) നിയമം, 2022, തമിഴ്നാട് ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2022, തമിഴ്നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റി, ചെന്നൈ (ഭേദഗതി) നിയമം, 2022, തമിഴ്നാട് കാര്‍ഷിക യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2022, തമിഴ് യൂണിവേഴ്സിറ്റി (രണ്ടാം ഭേദഗതി) നിയമം, 2022, തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2023, തമിഴ്നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, തമിഴ്നാട് യൂണിവേഴ്സിറ്റീസ് ലോസ് (രണ്ടാം ഭേദഗതി) നിയമം, 2022 തുടങ്ങിയ നിയമങ്ങളായിരുന്നു പാസാക്കിയത്.

Content Highlight: Tamil Nadu government has the power to appoint Vice Chancellor; Madras High Court temporarily stays appointment




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related