12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് ഫെഡറല്‍ ജഡ്ജി

Date:



World News


ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് ഫെഡറല്‍ ജഡ്ജി

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശന അവകാശങ്ങള്‍ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് ഫെഡറല്‍ ജഡ്ജി. നേരത്തെ ഹാര്‍ഡ് വാര്‍ഡ് ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കവേയാണ് തടഞ്ഞത്.

വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ നടപടി യു.എസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും ലംഘനമാണെന്നും ജഡ്ജി വ്യക്തമാക്കി. യു.എസ് ജില്ലാ ജഡ്ജി അലിസണ്‍ ബറോസാണ് കേസ് പുരോഗമിക്കുന്നതുവരെ നയം മരവിപ്പിക്കുന്ന ഒരു താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പ്രേരിതമായ സര്‍ക്കാര്‍ ആവശ്യങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരായ ‘വ്യക്തമായ പ്രതികാരം’ എന്നാണ് സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം പ്രകാരമുള്ള സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയ ട്രംപിന്റെ നീക്കത്തെ വിശേഷിപ്പിച്ചത്.

സര്‍വകലാശാലക്ക് ഗണ്യമായ സംഭാവന നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തെ ഒരു പേന ഉപയോഗിച്ച് സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് ഹരജിക്കാര്‍ വാദിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത ഹാര്‍ഡ്‌വാര്‍ഡ് ഹാര്‍ഡ്‌വാര്‍ഡ് അല്ലെന്നും ഹരജിയില്‍ പറഞ്ഞു.

ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല പാലിക്കാത്ത സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡിനെതിരെ ട്രംപ് ഭരണകൂടം പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ മറ്റ് സര്‍വകലാശാലയിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഇല്ലാത്തപക്ഷം ഈ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കും.

സര്‍വകലാശാലയിലെ 6800 വിദേശവിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടി. സര്‍വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം പേരും വിദേശ വിദ്യാര്‍ത്ഥികളാണ്. ഏകദേശം 140 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡില്‍ പഠിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 788 വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ട്.

വിദേശവിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരം 48 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും സര്‍വകലാശാലയ്ക്ക് നിര്‍ദേശമുണ്ട്. നേരത്തെ സര്‍വകലാശാലയ്ക്കുള്ള 2.3 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ട് ഭരണകൂടം റദ്ദാക്കിയിരുന്നു.

Content Highlight: Federal judge blocks Trump’s move to block foreign students from entering Harvard University




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related