ഇനി വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കില്ല: പി.വി. അന്‍വര്‍
നിലമ്പൂര്‍: ഇനി വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫിലേക്കില്ലെന്ന് പി.വി അന്‍വര്‍. നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി. വി അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ നില്‍ക്കുന്ന തന്നെ യു.ഡി.എഫ് സ്വീകരിക്കുന്നില്ലെന്നും അവര്‍ മറ്റ് ശക്തികളുമായുള്ള ചില ലക്ഷ്യങ്ങളിലാണെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെടുന്നില്ലെന്നും ശത്രുവിന്റെ മുന്നില്‍ യു.ഡി.എഫ് മിത്രമാണെന്ന് കരുതിയെങ്കിലും അവരും തനിക്ക് ശത്രുവാണെന്നാണ് മനസിലാക്കുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗീയതയ്‌ക്കെതിരെ പോരാടിയിരുന്നതിനാലാണ് താന്‍ ആ പാര്‍ട്ടിയില്‍ നിന്നതെന്നും അധിക പ്രസംഗം തുടരുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
Updating…
Content Highlight: Will not join V.D. Satheesan-led UDF and will not contest from Nilambur: P.V. Anwar