നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപാധികളില്ലാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫയര്‍ പാര്‍ട്ടി
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫയര്‍ പാര്‍ട്ടി. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ യു.ഡി.എഫ് ജയിക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതൃത്വം അറിയിച്ചു.
സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തിനെതിരായ വിലയിരുത്തലാണ് തെരഞ്ഞെടുപ്പിലുണ്ടാവുകയെന്നാണ് മനസിലാക്കുന്നതെന്നും അതിനാല്‍ യു.ഡി.എഫ് വിജയിക്കണമെന്നും വെല്‍വെയര്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞു.
പല ഘട്ടങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെല്ലാം നീക്കുപോക്കുകളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നത് ഉപാധികളുടെ പിന്‍ബലത്തിലല്ലെന്നും രാഷ്ട്രീയ നിലപാടാണിതെന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതൃത്വം അറിയിച്ചു.
നേരത്തെ വയനാടും ചേലക്കരയിലുമടക്കം വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
Content Highlight: Welfare Party announces unconditional support to UDF in Nilambur by-election