യു.എസിലെ അന്യഗ്രഹജീവി; വ്യാജവാര്‍ത്ത പടച്ചുവിട്ടത് ശീതയുദ്ധകാലത്തെ സൈനികപദ്ധതി മറച്ചുപിടിക്കാന്‍
വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ നൊവാഡയിലെ ഏരിയ 51ലടക്കം പറക്കും തളികകളെ കണ്ടെന്ന ആരോപണം വ്യാജമെന്ന് കണ്ടെത്തല്‍. ശീതയുദ്ധകാലത്തെ യു.എസ് സൈന്യത്തിന്റെ പദ്ധതികള്‍ മറച്ച് പിടിക്കുന്നതിനായിരുന്നു ഇത്തരം വാദങ്ങള്‍ സൃഷ്ടിച്ചതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി.
പെന്റഗണ്‍ തന്നെയാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ സൃഷ്ടിതെന്നാണ് അന്യഗ്രഹജീവികളക്കുറിച്ചുള്ള വാര്‍ത്തകളെ അന്വേഷിക്കാന്‍ നിയോഗിച്ച സീന്‍ കിര്‍ക്പാട്രിക് കണ്ടെത്തിത്തിയത്.
നെവാഡ മരുഭൂമിയിലെ യു.എസ് വ്യോമസേന രഹസ്യ കേന്ദ്രമായ ഏരിയ 51ല്‍ സര്‍ക്കാര്‍ അന്യഗ്രഹജീവികളെ ഒളിപ്പിച്ചിട്ടുണ്ടെന്നും, ബഹിരാകാശ പേടകങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വളരെക്കാലമായി പ്രചരിച്ചിരുന്നു.
ഏരിയ 51ലടക്കം പല പ്രദേശങ്ങളിലും അന്യഗ്രഹജീവികളെ കണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സൈനിക പദ്ധതികള്‍ മറച്ച് പിടിക്കാനാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തിയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനായി 1980ല്‍ ഒരു വ്യോമസേന കേണലിനെപ്പോലും നിയമിച്ചിരുന്നെന്ന് വാള്‍സ്ട്രീറ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
സോവിയേറ്റ് യൂണിയന്റെ നിരീക്ഷണം ഒഴിവാക്കാനും രഹസ്യമായി സൂക്ഷിച്ചിരുന്ന എഫ്-117 നൈറ്റ്‌ഹോക്ക് സ്റ്റെല്‍ത്ത് വിമാനത്തിന്റെ പരീക്ഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് പറക്കും തളികയുടെ പേരിലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഒടുവില്‍ 2023ല്‍ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് പെന്റണ്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ വിരമിച്ച ഒരു കേണല്‍ പിന്നീട് പെന്റഗണിനോട് സമ്മതിച്ചിരുന്നു.
Content Highlight: Pentagon used UFO conspiracies to hide secret cold war programmes in Area-51