താമരശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
കൊച്ചി: താമരശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാര്‍ത്ഥികള്‍ നൂറ് ദിവസമായി ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചതോടെ ആറ് വിദ്യാര്‍ത്ഥികളേയും ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് വിട്ടയക്കും.
Content Highlight: Thamarassery Shahabas murder case; Accused students granted bail




